Foto

പേപ്പൽ ബഹുമതിയുടെ നിറവിൽ തൃശൂർ അതിരൂപതയുടെ വൈദികരും അൽമായരും

അതിരൂപതയിലെ രണ്ട് വൈദികര്‍ക്ക് മാര്‍പാപ്പയുടെ പ്രത്യേക ബഹുമതിയും നാലുപേര്‍ക്ക് ഷെവലിയര്‍ പദവിയും ലഭിച്ചു. ബസിലിക്ക റെക്ടര്‍ ഫാ. തോമസ് കാക്കശ്ശേരി, കത്തീഡ്രല്‍ വികാരി ഫാ. ജോസ് വല്ലൂരാന്‍ എന്നിവരാണ് മാര്‍പാപ്പയുടെ പേപ്പല്‍ ബഹുമതികള്‍ക്ക് (പ്രോ എക്ലീസിയ ഏത്ത് പൊന്തിഫിച്ചെ) അര്‍ഹരായത്.

ഡേവിസ് എടക്കളത്തൂര്‍, പ്രഫ. കെ.എം. ഫ്രാന്‍സിസ്, അഡ്വ. ബിജു കുണ്ടുകുളം, ഡോ. മേരി റജീന എന്നിവരാണ് ഷെവലിയര്‍ ബഹുമതിക്ക് അര്‍ഹരായതെന്ന് അതിരൂപത നേതൃത്വം അറിയിച്ചു.  അതിരൂപതയുടെ വാര്‍ഷിക ദിനമായ  മെയ് 20-ന് ഉച്ചകഴിഞ്ഞ് 3:30 ന്  വടക്കാഞ്ചേരി സെൻ്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് ഫൊറോന പള്ളിയില്‍ നടക്കുന്ന ചടങ്ങില്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ബഹുമതികള്‍ സമ്മാനിക്കും. ഷെവലിയര്‍ സിറില്‍ ജോണ്‍ മുഖ്യാതിഥിയായിരിക്കും.

ഇതോടനുബന്ധിച്ച് നടക്കുന്ന സമൂഹ ബലിക്ക് ആര്‍ച്ചു ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ബിഷപ്പുമാരായ മാര്‍ ടോണി നീലങ്കാവില്‍, മാര്‍ ബോസ്‌കോ പുത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 

Comments

leave a reply

Related News