Foto

അനുഗ്രഹങ്ങളുടെ നിറവിൽ പരിശുദ്ധ ലിയോ പാപ്പയ്‌ക്ക്‌ പൗരോഹിത്യസ്വീകരണത്തിൻ്റെ 44-ാം വാർഷികം

ആഗോള കത്തോലിക്കാ സഭയുടെ തലവനായി ചുമതലയേറ്റ് ഒരു വർഷം പിന്നിടുന്ന ലിയോ പതിനാലാമൻ പാപ്പ തൻ്റെ 44-ാം പൗരോഹിത്യ വാർഷികം ആഘോഷിച്ചു. 1982 ജൂൺ 19 നായിരുന്നു ഓർഡർ ഓഫ് സെൻ്റ് അഗസ്റ്റിൻ സന്ന്യാസ സമൂഹത്തിൽ പാപ്പ വൈദികനായി അഭിഷിക്തനായത്. വത്തിക്കാന് സമീപമുള്ള സാന്താ മോണിക്ക ചാപ്പലിൽ വച്ച് ബെൽജിയൻ ആർച്ച്ബിഷപ്പ് ജീൻ ജാദോട്ടിലിൽ നിന്നാണ് പാപ്പ പൗരോഹിത്യം സ്വീകരിച്ചത്.

​തൻ്റെ പൗരോഹിത്യജീവിതത്തിൽ രണ്ട് പതിറ്റാണ്ടോളം പെറുവിലെ മിഷനറി പ്രവർത്തനങ്ങൾക്കായി നീക്കിവച്ച പാപ്പ, പിന്നീട് ചിക്ലായോ രൂപതയുടെ ബിഷപ്പായും പെറൂവിയൻ മെത്രാൻസമിതിയുടെ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. 2023 ൽ ഫ്രാൻസിസ് പാപ്പ വത്തിക്കാനിലെ മെത്രാന്മാർക്കായുള്ള ഡിക്കാസ്റ്ററിയുടെ തലവനായി നിയമിക്കുകയും കർദിനാൾ പദവിയിലേക്ക് ഉയർത്തുകയും ചെയ്തു. തുടർന്ന്, 2025 മെയ് എട്ടിന് നടന്ന കോൺക്ലേവിലാണ് ലെയോ പതിനാലാമൻ പാപ്പ എന്ന പേര് സ്വീകരിച്ച് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്.

Comments

leave a reply

Related News