Foto

യുദ്ധ ഭീതിയിൽ ആശങ്ക പ്രകടിപ്പിച്ച് ലിയോ പാപ്പ

മധ്യപൂർവേഷ്യയിൽ കഴിഞ്ഞ ദിവസങ്ങളിൽ, പുനഃരാരംഭിച്ച യുദ്ധ ഭീഷണിയില്‍ ആശങ്ക പ്രകടിപ്പിച്ച് ലിയോ പതിനാലാമൻ പാപ്പ. വേനൽകാല വിശ്രമത്തിനുവേണ്ടി, കാസ്റ്റൽ ഗന്ധോൾഫോയിലെത്തിയ പാപ്പ ജൂലൈ 12 ന് നല്‍കിയ സന്ദേശത്തിലാണ് ആശങ്ക പ്രകടിപ്പിച്ചത്. യുഎസും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചതും ലെബനനിലെ പ്രതിസന്ധിയും, ഏറെ ദുരിതങ്ങൾ വിതയ്ക്കുന്ന മധ്യപൂർവേഷ്യയിലെ സ്ഥിതികളെ കുറിച്ചും, യുക്രൈനിലെ, ഖാർകിവ്, ഡിനിപ്രോ, കീവ്, ഒഡെസ എന്നിവിടങ്ങളിൽ സമീപ ദിവസങ്ങളിൽ നടന്ന തീവ്രമായ ആക്രമണങ്ങളെക്കുറിച്ചു പാപ്പ ആശങ്ക പ്രകടിപ്പിച്ചു.

അക്രമം, ഭീകരത, മരണം ഒരിക്കൽ കൂടി അതിൻ്റെ ഭീകരമായ മുഖം വെളിപ്പെടുത്തുന്നുവെന്നും, ധാരാളം നിരപരാധികൾ ഇരകളാക്കപ്പെടുകയും ചെയ്യുന്നുവെന്ന് പാപ്പ ചൂണ്ടിക്കാട്ടി. ദുർബലമായ ഈ നിമിഷങ്ങളിലും, പ്രത്യാശയുടെയും സമാധാനത്തിൻ്റെയും ജ്വാല കെടുത്താൻ, യുദ്ധത്തിൻ്റെ കാറ്റിനെ അനുവദിക്കരുതെന്ന് പാപ്പ ആഹ്വാനം ചെയ്തു. സംഭാഷണത്തിൻ്റെയും, കണ്ടുമുട്ടലുകളുടെയും, നയതന്ത്രത്തിൻ്റെയും പാതയിൽ, സ്ഥിരോത്സാഹത്തോടെ മുൻപോട്ടു പോകുമെന്ന പ്രത്യാശയും പാപ്പ പങ്കുവച്ചു.

Comments

leave a reply

Related News