Foto

ചൈനക്ക് പുതിയ ബിഷപ്പിനെ നൽകി ലിയോ പാപ്പ

പരിശുദ്ധ സിംഹാസനവും ബെയ്ജിംഗും തമ്മില്‍ ഒപ്പുവച്ചിട്ടുള്ള ബിഷപ്പുമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കരാറിൻ്റെ അടിസ്ഥാനത്തില്‍ ചൈനയില്‍ പുതിയ ബിഷപ്പിനെ നിയമിച്ചു. ചൈനയിലെ ഇന്നര്‍ മംഗോളിയന്‍ പ്രദേശത്തുള്ള ചിഫെങ് രൂപതയുടെ മെത്രാനായി ജോസഫ് ചാങ് യാന്‍ഫെങ്ങിനെയാണ് ലിയോ 14-ാമന്‍ പാപ്പ നിയമിച്ചത്. ജൂണ്‍ 15-ന് പാപ്പ അംഗീകാരം നല്‍കിയ ഈ നിയമനത്തെ തുടര്‍ന്ന്  ബിഷപ്  ചാങ് യാന്‍ഫെങ്ങിൻ്റെ മെത്രാഭിഷേകച്ചടങ്ങുകള്‍ ജൂലൈ 22-ന് നടന്നു. 2021 ഒക്ടോബര്‍ മുതല്‍ ചിഫെങ് രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ബിഷപ് ചാങ്.

1984 ഏപ്രില്‍ 4-ന് ചൈനയിലെ ലിയോണിംഗ് പ്രവിശ്യയിലുള്ള ബെയ്ഷെനിലാണ്  ജോസഫ് ചാന്‍  ജനിച്ചത്. 2000 മുതല്‍ 2006 വരെ ഷെന്യാങ് തിയോളജിക്കല്‍ സെമിനാരിയില്‍ തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു.  തുടര്‍ന്ന് തെക്കന്‍ കൊറിയയിലെ ഡെജിയോണ്‍ കത്തോലിക്കാ സര്‍വകലാശാലയില്‍ നിന്ന് ബിബ്ലിക്കല്‍ തിയോളജിയില്‍ ഉന്നത ബിരുദം നേടി. 2010 നവംബര്‍ 18-ന് ചിഫെങ് രൂപതയ്ക്ക് വേണ്ടി  പട്ടം സ്വീകരിച്ചു. 2013 മുതല്‍ 2019 വരെ ചിഫെങ് കത്തീഡ്രലിലെ വികാരിയായും, തുടര്‍ന്ന് 2021 വരെ ലിന്‍ഡോംഗ് ഇടവകയിലും സേവനമനുഷ്ഠിച്ചു. 2021 ഒക്ടോബറില്‍ രൂപതാ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റു.

ബിഷപ് ജോസഫ് ചാങ് യാന്‍ഫെങ്ങിൻ്റെ നിയമനം ലിയോ പതിനാലാമന്‍ പാപ്പയുടെ ഭരണത്തിന്‍ കീഴില്‍ ചൈനയില്‍ നടത്തുന്ന ആദ്യ നിയമനങ്ങളിലൊന്നാണ്. 

Comments

leave a reply

Related News