ലിയോ പതിനാലാമൻ പാപ്പയുടെ ആദ്യ ചാക്രിക ലേഖനമായ "മാഗ്‌നിഫിക്ക ഹ്യുമാനിത്താസി"ൻ്റെ പിഒസിയുടെ ഔദ്യോഗിക മലയാളം പരിഭാഷയായ "മഹത്തായ മനുഷ്യരാശി" പ്രകാശനം ചെയ്തു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കാലഘട്ടത്തിൽ ലിയോ പാപ്പയുടെ ക്രിയാത്ക്രമായ ഇടപെടലാണ് ഈ ചാക്രികലേഖനമെന്ന് പ്രകാശനകർമ്മം നിർവഹിച്ച, വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാൻ റൈറ്റ് റവ. ഡോ. ആൻ്റണി വാലുങ്കൽ പറഞ്ഞു. തൊഴിലാളികളുടെ മാഗ്നാകാർട്ട എന്നു വിശേഷിപ്പിക്കപ്പെടുന്ന "റേരും നൊവാരും" (വിപ്ലവകമായ മാറ്റങ്ങൾ) 1891ൽ രചിച്ച ലിയോ പതിമൂന്നാമൻ പാപ്പയുടെ പാരമ്പര്യവും ഫ്രാൻസിസ് പാപ്പയുടെ "ഫ്രത്തെല്ലി തൂത്തി" (ഏവരും സഹോദരങ്ങൾ) ഉൾപ്പെടെയുള്ള പ്രബോധനങ്ങളുടെ തുടർച്ചയുമാണ് ഈ ചാക്രികലേഖനമെന്നും അദ്ദേഹം സൂചിപ്പിച്ചു.
പുസ്തക പ്രകാശനത്തോടനുബന്ധിച്ചു നടന്ന പഠനശിബിരത്തിൽ, ചാക്രികലേഖനം വിവർത്തനം ചെയ്ത റവ. ഡോ. ജേക്കബ് പ്രസാദ്, പ്രഫ. ഡോ. കെ. എം. ഫ്രാൻസിസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും പിഒസി ഡയറക്ടറുമായ ഫാ. തോമസ് തറയിൽ, കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറിയായ ഫാ. ആൻ്റണി ലാസർ OFM Cap., കെസിഎംഎസ് പ്രസിഡൻ്റ് ഫാ. ജോബി കൊച്ചുമുട്ടം CMI തുടങ്ങിയവർ സംസാരിച്ചു. പിഒസി പാസ്റ്ററൽ ട്രെയിനിംഗ് ഇൻസ്‌റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ടോണി കോഴിമണ്ണിൽ കൃതജ്ഞതാപ്രകാശനം നടത്തി.










Comments