ഒക്ടോബർ മാസത്തിൽ ലോകമെമ്പാടുമുള്ള യുദ്ധങ്ങൾ അവസാനിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനുമായി ജപമാല ചൊല്ലി പ്രാർഥിക്കാൻ ലിയോ പതിനാലാമൻ പാപ്പ ആഹ്വാനം ചെയ്തു. ഫ്രാൻസിലെ അപ്പസ്തോലിക സന്ദർശനത്തിൻ്റെ ഭാഗമായി ലൂർദ് മാതാവിൻ്റെ പുണ്യസങ്കേതത്തിൽ (Sanctuary of Our Lady of Lourdes) സെപ്റ്റംബർ 27 ഞായറാഴ്ച നടന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം ‘ത്രികാല പ്രാർഥന’ നയിക്കവെയാണ് പാപ്പ ഈ അഭ്യർഥന നടത്തിയത്.
പരിശുദ്ധ കന്യകാമറിയം വി. ബെർണദത്തയ്ക്ക് പ്രത്യക്ഷപ്പെട്ടത് ജപമാലയുമായിട്ടാണെന്നും പ്രാർഥനയിൽ അവളെ നയിച്ചത് മാതാവാണെന്നും പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. “വരുന്ന ഒക്ടോബർ മാസത്തിൽ യുദ്ധങ്ങൾ അവസാനിക്കാനും, സംഘർഷഭരിതമായ പ്രദേശങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടാനുമുള്ള പ്രത്യേക നിയോഗത്തോടെ ജപമാല ചൊല്ലി പ്രാർഥിക്കാൻ ഞാൻ എല്ലാ വിശ്വാസികളെയും ക്രിസ്തീയസമൂഹങ്ങളെയും ക്ഷണിക്കുന്നു” എന്ന് പാപ്പ പറഞ്ഞു.










Comments