ലിയോ പതിനാലാമൻ പാപ്പയുടെ ഫ്രാൻസ് സന്ദർശനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ലോഗോ ഫ്രഞ്ച് ബിഷപ്പ് കോൺഫറൻസ് പുറത്തിറക്കി. 2026 സെപ്റ്റംബർ 25 മുതൽ 28 വരെയാണ് പാപ്പ ഫ്രാൻസ് സന്ദർശിക്കുന്നത്.
“ലോകത്തിന് ജീവനുണ്ടാകേണ്ടതിന്” എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് ഈ ലോഗോ രൂപകൽപന ചെയ്തിരിക്കുന്നത്. സമാധാനം, വിശുദ്ധ കുർബാന, ഫ്രാൻസിലെ കത്തീഡ്രലുകളുടെ പൈതൃകം, ഫ്രാൻസിൻ്റെ പ്രശസ്തമായ ‘ആർട്ട് ഡെക്കോ’ കലാശൈലി എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലോഗോ തയ്യാറാക്കിയിരിക്കുന്നത്.
ഡിസൈനിംഗിലും ബ്രാൻഡ് ഐഡന്റിറ്റിയിലും പ്രശസ്തരായ ‘അറ്റലിയർ അർഗോ’ എന്ന ഫ്രഞ്ച് സ്റ്റുഡിയോയാണ് ഈ ലോഗോയ്ക്കു പിന്നിൽ. “സമാധാനത്തിൻ്റെ പ്രാവ്, ജീവൻ്റെ ചൈതന്യം, നമ്മുടെ കത്തീഡ്രലുകളിലെ റോസ് വിൻഡോകളുടെ (റോസാപ്പൂവിൻ്റെ ആകൃതിയുള്ള വലിയ ചില്ലുജാലകങ്ങൾ) ആത്മാവ് എന്നിവ സമന്വയിപ്പിക്കുന്ന ശക്തമായൊരു പ്രതീകമാണിത്” – ഫ്രഞ്ച് ബിഷപ്പ് കോൺഫറൻസ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഫ്രാൻസിൻ്റെ ദേശീയപതാകയിലെ മൂന്ന് നിറങ്ങൾക്കൊപ്പം ജീവൻ്റെ പ്രതീകമായ ഓറഞ്ചും പ്രത്യാശയുടെ പ്രതീകമായ പച്ചയും ചേരുമ്പോൾ അത് തികച്ചും സന്തോഷവും പ്രകാശവും നിറഞ്ഞൊരു അന്തരീക്ഷം സമ്മാനിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.










Comments