Foto

ഫാ. ജെയിംസ് കോട്ടായില്‍ എസ്.ജെയുടെ 59-ാം രക്തസാക്ഷിത്വ വാര്‍ഷികം

ഇന്ത്യക്കാരനായ ആദ്യ ഈശോ സഭാ രക്തസാക്ഷി  ഫാ. ജെയിംസ് കോട്ടായില്‍ എസ്. ജെ രക്തസാക്ഷിത്വം വരിച്ചിട്ട് ജൂലൈ 16-ന് 59 വര്‍ഷം പൂര്‍ത്തിയാകുന്നു. റാഞ്ചിയിലെ (ജാര്‍ഖണ്ഡ്) നവാഠാട് ഇടവക വികാരിയായിരിക്കുമ്പോഴായിരുന്നു അക്രമികള്‍ അദ്ദേഹത്തെ വധിച്ചത്. ആദിവാസി ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ടതിൻ്റെ പേരിലാണ് അദ്ദേഹം വധിക്കപ്പെട്ടത്. 

നവാഠാട് ഇടവക ദേവാലയത്തില്‍ 16 ന് നടക്കുന്ന അനുസ്മരണ ദിവ്യബലിക്ക് വികാരി ഫാ. സുനില്‍ ടോപ്നോ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഫാ. ടോമി അഞ്ചുപങ്കില്‍, ഫാ. മാത്യു കോട്ടായില്‍ എന്നിവര്‍ സഹകാര്‍മ്മികരാകും. വിശുദ്ധ കുര്‍ബാനക്ക് ശേഷം അച്ചൻ്റെ മെമ്മോറിയല്‍ ഫലകത്തിൻ്റെ മുമ്പില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. റാഞ്ചിയിലെ മാണ്ടര്‍ ദേവാലയ സെമിത്തേരിയിലാണ് ജെയിംസച്ചൻ്റെ കബറിടം സ്ഥിതി ചെയ്യുന്നത്. 16ന് മാണ്ടര്‍ ദേവാലയത്തില്‍ വിശുദ്ധകുര്‍ബാനയും സെമിത്തേരിയില്‍ ഒപ്പീസും ഉണ്ടാകും. 

പാലാ രൂപതയിലെ തുരുത്തിപള്ളി സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഇടവകയില്‍, കാട്ടാമ്പാക്ക് കോട്ടായില്‍ ചാക്കോയുടെയും – മറിയത്തിൻ്റെയും മകനായിട്ടാണ് ഫാ. ജെയിംസ് കോട്ടായിലിൻ്റെ ജനനം. അദ്ദേഹത്തിൻ്റെ മാതൃ ഇടവകയായ തുരുത്തി പള്ളി ദേവാലയത്തില്‍ 16 ന് രാവിലെ 6.30 ന് നടക്കുന്ന വിശുദ്ധ കുര്‍ബാനക്കും ഒപ്പീസിനും വികാരി ഫാ. തോമസ് ബ്രാഹ്‌മണവേലില്‍ കാര്‍മികത്വം വഹിക്കും. തുരുത്തിപ്പള്ളിയില്‍ അച്ചൻ്റെ ഛായചിത്രം പതിച്ച കല്‍ക്കുരിശിലും, മാണ്ടറിലെ കമ്പറിടത്തിലും, നവാഠാടിലെ മെമ്മോറിയല്‍ ഫലകത്തിന് മുമ്പിലും അച്ചൻ്റെ മാധ്യസ്ഥം തേടി നിരവധി പേര്‍ പ്രാര്‍ത്ഥിക്കുവാന്‍ എത്തുന്നുണ്ട്.

Comments

leave a reply

Related News