Foto

പരിശുദ്ധ ലെയോ പാപ്പയുടെ ഒന്നാം വാർഷികം

ലെയോ പതിനാലാമൻ പാപ്പ തൻ്റെ സ്ഥാനാരോഹണത്തിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഇറ്റലിയിലെ പ്രശസ്ത തീർഥാടനകേന്ദ്രമായ പോംപെ സന്ദർശിക്കുന്നു. മെയ് എട്ടിന് പാപ്പ നടത്തുന്ന സന്ദർശനത്തെ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് വിശ്വാസി സമൂഹം കാത്തിരിക്കുന്നതെന്ന് പോംപെ ആർച്ച്ബിഷപ്പ് തൊമ്മാസോ കപ്പൂത്തോ പറഞ്ഞു.

മെയ് എട്ടിന് രാവിലെ 10.30 ന് തീർഥാടനാലയത്തിനു മുൻപിലുള്ള ചത്വരത്തിൽ പാപ്പ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന്, 1883 ൽ വി. ബാർട്ടോലോ ലോംഗോ രചിച്ച പ്രസിദ്ധമായ ‘സപ്ലിക്ക’ പ്രാർഥനയ്ക്ക് പാപ്പ നേതൃത്വം നൽകും. സന്ദർശനത്തിനിടെ രോഗികൾ, ഭിന്നശേഷിക്കാർ, വയോധികർ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്ന പാപ്പ, സഭയുടെ കാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ‘ടെമ്പിൾ ഓഫ് ചാരിറ്റി’ പ്രതിനിധികളെയും കാണും.

Comments

leave a reply

Related News