നൂറ്റിയൻപതാം ഇടവക വാർഷിക ദിനത്തോടനുബന്ധിച്ചു, ലോകത്താദ്യമായി ഒരു ഇടവകയുടെ കീഴിൽ നാന്നൂറിൽപരം ആളുകൾ ചേർന്ന് നാനൂറിൽപരം പുതിയനിയമം ബൈബിൾ കൈയ്യെഴുത്തുപ്രതികൾ സമർപ്പിച്ച് തൃശൂർ അതിരൂപത പള്ളിക്കുന്ന് അസംപ്ഷൻ ചർച്ച് ഇടവകാസമൂഹം റെക്കോർഡ് സൃഷ്ടിച്ചു. ഒന്നിച്ചുള്ള പരിശ്രമത്തിൻ്റെയും കൂട്ടായ്മയുടെയും വിശ്വാസത്തിൻ്റെയും പ്രതിഫലമായി പള്ളിക്കുന്ന് അസംപ്ഷൻ ചർച്ച് ഇടവക ചരിത്രത്തിൽ ഇടംപിടിച്ചു. മെയ് 31 ഞായറാഴ്ച രാവിലെ 8 മണിക്കു നടന്ന ചടങ്ങിൽ തൃശൂർ അതിരൂപത മെത്രാപൊലീത്ത ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴേത്ത് പിതാവിൻ്റെ മുഖ്യ കർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ബൈബിൾ പകർത്തിയെഴുതിയ എല്ലാവർക്കും 'ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോർഡ് ' സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ആറ് ഭാഷകളില്‍ ബൈബിള്‍ എഴുതി റോസി ചാക്കുണ്ണി വിസ്മയമായി. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഫ്രഞ്ച് എന്നിങ്ങനെ ആറ് ഭാഷകളില്‍ ബൈബിള്‍ പകര്‍ത്തിയെഴുതിയ റോസി ചാക്കുണ്ണി പറോക്കാരന് ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു.
ഇടവക വികാരി ഫാ. ആൻ്റോ ചിരിയന്‍കണ്ടത്ത്, അസിസ്റ്റൻ്റ് വികാരി ഫാ. ജീസ്‌മോന്‍ ചെമ്മണ്ണൂര്‍, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജെസ്മിന്‍ കുര്യന്‍ എംഎസ്എംഐ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വന്‍ ജനപങ്കാളിത്തത്തോടെ നടന്ന ചടങ്ങ് ഇടവകയുടെ ചരിത്രത്തിലെ സുവര്‍ണ്ണ അധ്യായമായി മാറി.









Comments