Foto

പുസ്തക പ്രകാശനവും മുതിർന്ന പൗരന്മാർക്കായുള്ള കെ.സി.ബി.സിയുടെ - മധുരം സായന്തനം- ഉദ്ഘാടനവും

പുസ്തക പ്രകാശനവും
മുതിർന്ന പൗരന്മാർക്കായുള്ള കെ.സി.ബി.സിയുടെ " മധുരം സായന്തനം" ഉദ്ഘാടനവും

കൊച്ചി: കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ ( കെ.സി.ബി.സി) മാധ്യമ കമ്മീഷന്റെ ആഭിമുഖ്യത്തിൽ  ഭവനങ്ങളിൽ ഒറ്റപ്പെട്ടു കഴിയുന്ന മുതിർന്ന പൗരന്മാർക്കും ജോലിയിൽ നിന്നു വിരമിച്ചു വിശ്രമ ജീവിതം നയിക്കുന്നവർക്കുമായി " മധുരം സായന്തനം" പരിപാടി സംഘടിപ്പിക്കുന്നു.

വിശ്രമജീവിതം നയിക്കുന്നവർക്കും ഏകാന്തതയിൽ കഴിയുന്നവർക്കും വിരസതയെ അതിജീവിക്കാനും ക്രിയാത്മകമായി ജീവിതത്തെ പരിവർത്തിപ്പിക്കാനും ഉപകരിക്കുന്ന പരിപാടികൾ ആവിഷ്ക്കരിക്കുകയാണ് ലക്ഷ്യം. ഇത്തരക്കാരെ ഒരുമിച്ചു കൂട്ടി അവരുടെ കലാ-സാഹിത്യാഭിരുചികൾ  പ്രോൽസാഹിപ്പിക്കുക, മാനസീക - ശാരീരികാരോഗ്യത്തിനു തകുന്ന ഉപാധികൾ പരിശീലിപ്പിക്കുക തുടങ്ങിയവയും " മധുരം സായന്തന" ത്തിൽ ഉണ്ടാകും.


ജാതി- മത - സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവർക്കും പങ്കാളിയാകാവുന്ന ഈ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം 2022 ആഗസ്റ്റ് 4 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30  മണിക്ക് പാലാരിവട്ടം പി.ഒ. സി.യിൽ  നടക്കും. നാടക രംഗത്ത് 40വർഷം പിന്നിട്ട സേവ്യർ മാസ്റ്റർ, ചലച്ചിത്ര തിരക്കഥാകൃത്ത് ഫാ ഡാനി കപ്പുചിയൻ എന്നിവരെ ആദരിക്കുന്നു. പങ്കെടുക്കുന്നവരുടെ കലാപരിപാടികളും ഉണ്ടാവും.

തദവസരത്തിൽ മാധ്യമ കമ്മീഷന്റെ പ്രഥമ പ്രസാധന സംരംഭമായ " കഥകൾ 20/22" പുസ്തകത്തിന്റെ പ്രകാശനവും ഉണ്ടാകും.
മലയാളത്തിലെ പ്രശസ്തരായ കഥാകാരന്മാരുടെ ചെറുകഥകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം.

ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ സമ്മേളനം ഉദ്ഘാടനം ചെയ്യും. മാധ്യമ കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷനായിരിക്കും. ഉമ തോമസ് എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുക്കും.

 


ഫാ. എബ്രാഹം ഇരിമ്പിനിക്കൽ
സെക്രട്ടറി, കെ.സി.ബി.സി.
മാധ്യമ കമീഷൻ

ഫോൺ - 9947589442

Comments

leave a reply

Related News