Foto

കെസിബിസി ജീവസംരക്ഷണ സന്ദേശയാത്രയ്ക്കു സ്വീകരണവും രൂപതാതല പ്രൊ ലൈഫ് സമിതിയുടെ ഉദ്ഘാടനവും ഇന്ന് (വെള്ളി)

 

കാഞ്ഞിരപ്പള്ളി:  കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ രൂപതകളിലൂടെയും കടന്നുപോകുന്ന ജീവസംരക്ഷണ സന്ദേശ യാത്രയ്ക്കു കാഞ്ഞിരപ്പള്ളി രൂപതയില്‍ സ്വീകരണവും രൂപതാതല പ്രൊ ലൈഫ് സമിതിയുടെ ഉദ്ഘാടനവും ഇന്ന് (വെള്ളി) രാവിലെ 10.30 നു വെളിച്ചിയാനി ഫൊറോന ദൈവാലയത്തില്‍ വച്ച് നടത്തപ്പെടും.
രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്യുന്നതും കെസിബിസി പ്രൊലൈഫ് ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ച്ചങ്ങാടന്‍ മുഖ്യപ്രഭാഷണം നടത്തുന്നതുമാണ്. വെളിച്ചിയാനി ഫൊറോന വികാരി ഫാ. ഇമ്മാനുവല്‍ മടുക്കക്കുഴി യോഗത്തിന് അധ്യക്ഷത വഹിക്കും. സി.ബി.സി.ഐ. ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്റ്യന്‍, പ്രൊലൈഫ് പ്രസിഡന്റ് ജോസുകുട്ടി മേച്ചേരിതകിടിയേല്‍, രൂപത പിതൃവേദി പ്രസിഡന്റ് സാജു ജോസഫ് കൊച്ചുവീട്ടില്‍, മാതൃവേദി വെളിച്ചിയാനി ഫൊറോന പ്രസിഡന്റ് ജോളി പുതിയാപറമ്പില്‍, കെ.സി.ബി.സി. പ്രൊ ലൈഫ് സമിതി ജനറല്‍ കോര്‍ഡിനേറ്റര്‍ സാബു ജോസ് എന്നിവര്‍ സംസാരിക്കും.രൂപത ഫാമിലി അപ്പോസ്റ്റലേറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ഫാ. മാത്യു ഓലിക്കല്‍
ഡയറക്ടര്‍
മൊബൈല്‍: 9605518984

 

 

Comments

leave a reply