Foto

മധുരം സായന്തനം പരിപാടിയിൽ സിസ്റ്റർ ലിസി ചക്കാലക്കലിനെ ആദരിച്ചു

കെസിബിസി മീഡിയ കമ്മീഷന്റെ പ്രതിമാസ പരിപാടിയായ മധുരം സായന്തനം പരിപാടിയിൽ 
ഫെബ്രുവരി  16ആം തീയതി വെള്ളിയാഴ്ച വൈകുന്നേരം 4 30ന് POC യിൽ ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ സുമനസ്സുകളുടെ സഹായത്തോടെ 200 വീടുകൾ നിർമ്മിച്ചു നൽകിയ ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ  സിസ്റ്റർ ലിസി ചക്കാലക്കലിനെ ആദരിച്ചു. 
ഫാ എബ്രഹാം ഇരിമ്പിനിക്കൽ, സംവിധായകൻ അനീഷ് പോൾ, ജോസഫ്‌ വെള്ളെപ്പറമ്പിൽ, എ കെ ജെയിംസ് 
  ശ്രീമതി ലില്ലി പോൾ എന്നിവർ സംസാരിച്ചു.

തുടർന്ന് പി ഓ സി സൈക്കോളജി ബാച്ച് 2024 'പാരഡൈസ് അപ്പാർട്ട്മെന്റ് ' എന്ന ഹ്രസ്വനാടകം അവതരിപ്പിച്ചു.

ഫാ എബ്രഹാം ഇരിമ്പിനിക്കൽ, സെക്രട്ടറി കെസിബിസി മീഡിയ കമ്മീഷൻ, പി ഓ സി.
 

Foto

Comments

leave a reply

Related News