യാത്ത് മിഷന് സംഘടിപ്പിക്കുന്ന എട്ടാമത് അന്താരാഷ്ട്ര മിഷന് സംഗമത്തിന്റെ (Great Gathering of Mission-GGM) ലോഗോ പ്രകാശനം കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ നിര്‍വ്വഹിച്ചു. 2027 ഏപ്രില്‍ 5 മുതല്‍ 11 വരെ മൂവാറ്റുപുഴയില്‍ വെച്ചാണ് ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന് നടക്കുന്നത്.
കോതമംഗലം രൂപത വികാരി ജനറല്‍ മോണ്‍. പയസ് മലേകണ്ടതില്, രൂപത ചാന്‍സലര്‍ ഫാ. ജോസ് കുളത്തൂര്‍, രൂപത പ്രോക്യൂറേറ്റര്‍ ഫാ. ജോസ് പുല്പറമ്പില്, ഫിയാത്ത് മിഷന് ഭാരവാഹികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. വിപുലമായ മിഷന് എക്സിബിഷന്, മിഷന് ട്രെയിനിംഗ്, മിഷന് ഗാതറിംഗ്, മിഷന് ഔട്ട്റീച്ച് എന്നിങ്ങനെ വിവിധ പരിപാടികളാണ് മിഷന് ഗാതറിംഗിന്റെ ഭാഗമായി നടക്കുന്നത്.







Comments