Foto

ബ്രിട്ടീഷ് കൗണ്‍സില്‍ ഗ്രേറ്റ് സ്‌കോളര്‍ഷിപ്പ്

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,

സ്‌കോളര്‍ഷിപ്പ് കോര്‍ണര്‍

I.ബ്രിട്ടീഷ് കൗണ്‍സില്‍ ഗ്രേറ്റ് സ്‌കോളര്‍ഷിപ്പ്

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യു.കെ. യിലെ സര്‍വ്വകലാശാലകളില്‍ അണ്ടര്‍ഗ്രാഡുവേറ്റ് പഠനത്തിനും, ഒരു വര്‍ഷത്തെ ബിരുദാനന്തര പഠനത്തിനും നല്‍കുന്ന സ്‌കോളര്‍ഷിപ്പാണ്,ബ്രിട്ടീഷ് കൗണ്‍സില്‍ ഗ്രേറ്റ് സ്‌കോളര്‍ഷിപ്പ്.
അടുത്ത അക്കാദമിക്ക് വര്‍ഷത്തെ (2022-23)സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. പ്രതിവര്‍ഷം 40 ഓളം പേര്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ അനുവദിക്കും. യൂണിവേഴ്‌സിറ്റി ഓഫ് എഡിന്‍ബറോ, കെന്റ്, മാഞ്ചസ്റ്റര്‍, പ്ലിമൗത്ത്, ന്യൂകാസില്‍ തുടങ്ങി 25 ഓളം യു.കെ. സര്‍വ്വകലാശാലകളില്‍ ഗ്രാഡുവേറ്റ് പ്രവേശനം ലഭിച്ചവര്‍ക്ക് മാത്രമേ അപേക്ഷിക്കാവൂ.അപേക്ഷകര്‍ ഇന്ത്യയില്‍ നിന്നും ബിരുദം നേടിയിരിക്കണം.

വിശദവിവരങ്ങള്‍ക്ക്
https://www.britishcouncil.in/

ll.കോമണ്‍ വെല്‍ത്ത് ഷെയര്‍ഡ് സ്‌ക്കോളര്‍ഷിപ്പ്

യു.കെ. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് യു.കെ. യില്‍ ബിരുദാനന്തര പഠനം, ഗവേഷണം എന്നിവയ്ക്കു നല്‍കുന്ന മികച്ച സ്‌കോളര്‍ഷിപ്പാണ്,കോമണ്‍ വെല്‍ത്ത് ഷെയര്‍ഡ് സ്‌ക്കോളര്‍ഷിപ്പ്.വിദ്യാര്‍ത്ഥിയുടെ ഫീസും, മറ്റുള്ള മുഴുവന്‍ ചെലവുകളും, യാത്രാച്ചെലവുകളും ഇതില്‍പ്പെടും.അടുത്ത അധ്യയന വര്‍ഷത്തെ (2022-23) സ്‌ക്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്.

വിശദവിവരങ്ങള്‍ക്ക്
//www.cscuk.fedo.gov.uk/

Comments

leave a reply

Related News