മികവുള്ള ഇന്ത്യൻ വിദ്യാർഥികൾക്ക് റുമാനിയൻ സർക്കാർ നൽകുന്ന സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിൽ, റുമാനിയ സർക്കാർ 2022 മുതൽ 2027 വരെയുള്ള കാലയളവിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് നൽകുന്ന സ്കോളർഷിപ്പാണിത്.
ആർക്കാണ് സ്കോളർഷിപ്പ്
മെഡിക്കൽ പഠനം ഒഴികെയുള്ള വിവിധ സർവകലാശാലാ പഠനങ്ങളിലോ ഗവേഷണ ഘട്ടങ്ങളിലോ ബിരുദം, ബിരുദാനന്തര ബിരുദം, ഡോക്ടറൽ കോഴ്സുകൾക്കുള്ള വിദ്യാർഥികൾക്കാണ്, സ്കോളർഷിപ്പ്.താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് ഈ മാസം 26-നകം അപേക്ഷാ ഫോമുകൾ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും
https://www.education.gov.in/updates
ഡോ. ഡെയ്സൻ പാണേങ്ങാടൻ
Comments