വത്തിക്കാന്‍: പൊന്തിഫിക്കല്‍ ആരാധനാക്രമങ്ങളുടെ പുതിയ തലവനായും (മാസ്റ്റര്‍ ഓഫ് സെറിമണി) പൊന്തിഫിക്കല്‍ മ്യൂസിക്കല്‍ ചാപ്പലിന്റെ തലവനായും മോണ്‍. ഡിയേഗോ ജ്യോവാന്നി റാവെല്ലിയെ ഫ്രാന്‍സിസ് മാര്‍പാപ്പാ നിയമിച്ചു. 56 വയസുള്ള മോണ്‍. ഡിയേഗോ റാവെല്ലി ലൊംബാര്‍ഡിയില്‍ നിന്നുള്ള വൈദികന്‍ ആണ്. അപ്പസ്‌തോലിക ചാരിറ്റിയിലെ ഓഫീസ് മേധാവിയായും ഫ്രാന്‍സിസ് പാപ്പായുടെ തിരുക്കര്‍മ്മ നിയന്ത്രണ വിഭാഗം മെമ്പറായും സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ഫ്രാന്‍സിസ് പാപ്പായുടെ മാസ്റ്റര്‍ ഓഫ് സെറിമണി ആയി സേവനം അനുഷ്ഠിച്ചിരുന്ന മോണ്‍. ഗുയിദോ മരീനി ഇറ്റലിയിലെ തൊര്‍ത്തോണ രൂപതയുടെ പുതിയ മെത്രാനായി നിയമിതനായതിനെ തുടര്‍ന്നാണ് പുതിയ നിയമനം
Comments