മോണ്‍സിഞ്ഞോര്‍ ഡോ. ജോര്‍ജ് കുരുക്കൂര്‍ പി.ഒ.സിയില്‍ നിന്നും യാത്രയാകുന്നു
കൊച്ചി: മൂന്ന് പതിറ്റാണ്ടിന്റെ ചരിത്രവുമായി മോണ്‍സിഞ്ഞോര്‍ ഡോ. ജോര്‍ജ് കുരുക്കൂര്‍ പി.ഒ.സിയില്‍ നിന്നും യാത്രയാകുന്നു.
1990 ജൂണ്‍ 22നാണ് മോണ്‍സിഞ്ഞോര്‍ ഡോ. ജോര്‍ജ് കുരുക്കൂര്‍ കെസിബിസിയിലെത്തുന്നത്.കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയത്തില്‍ ജനറല്‍ എഡിറ്റര്‍, അധ്യാപകന്‍, സഭാപ്രമാണരേഖകളുടെ വിശ്വസ്ത വിവര്‍ത്തകന്‍, താലന്ത് എഡിറ്റര്‍, പിഒസിയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ എന്നീ ഉത്തരവാദിത്വങ്ങള്‍ സ്തുത്യര്‍ഹമാംവിധം അനുഷ്ഠിച്ചതിനുശേഷം ,ജൂലൈ 12-ാംതീയതി മോണ്‍സിഞ്ഞോര്‍ ഡോ. ജോര്‍ജ് കുരുക്കൂര്‍ തന്റെ മാതൃരൂപതയായ കോതമംഗലത്തേക്ക് വിശ്രമത്തിനും പ്രാര്‍ത്ഥനയ്ക്കുമായി പോകുകയാണ്. വാക്കുകള്‍ പരിമിതമെങ്കിലും ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്ന് അച്ചനു നന്ദി പ്രകാശിപ്പിക്കുകയാണെന്ന് കെ.സി.ബി.സി.ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളിപറഞ്ഞു.എല്ലാവരുടെയും പ്രാര്‍ത്ഥനയില്‍ മോണ്‍സിഞ്ഞോറച്ചനെ അനുസ്മരിക്കണം എന്ന് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അഭ്യര്‍ത്ഥിച്ചു.
Comments