Foto

കെനിയൻ വൈദികന് ബ്രെയിൻ ട്യൂമറിൽ നിന്നും കാരിത്താസിൽ പുതുജീവൻ !

 

കോട്ടയം: ബ്രെയിൻ ട്യൂമർ ബാധിതനായ കെനിയൻ പൗരനായ വൈദികൻ കാരിത്താസ് ഹോസ്പിറ്റലിൽ നിന്നും രോഗമുക്തി നേടി. രോഗീപരിചരണത്തിൽ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന  കാരിത്താസ് ഹോസ്പിറ്റലിൽ നിന്നും നാവിഗേഷൻ സഹായത്തോടെയാണ് സർജറി ചെയ്തത്. അതുകൊണ്ടുതന്നെ ചെറിയ കീഹോൾ വഴി ട്യൂമർ നീക്കം ചെയ്യാൻ സാധിച്ചു. 

 ആഫ്രിക്കയിലെ കോംഗോ സ്വദേശിയായ വൈദീകൻ കെനിയായിലുള്ള പ്രമുഖ ഹോസ്പിറ്റലിൽ നിന്നും  4 വർഷങ്ങൾക്കു മുൻപാണ് ട്യൂമർ സ്ഥിതീകരിച്ചത് . തുടർന്ന് സർജറിയിലൂടെ നീക്കം ചെയ്ത ട്യൂമർ വീണ്ടും വളർന്നുവരുകയും ബ്രെയിന്റെ  മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ച്‌ ഗുരുതരാവസ്ഥയിലേക്ക് മാറുകയും ചെയ്തു. ഇത് മറ്റു പല ആരോഗ്യ പ്രശ്ങ്ങളിലേക്ക്  വഴിവച്ചെങ്കിലും  പ്രതീക്ഷ കൈവിടാൻ മനസ്സില്ലാതെയാണ്  ഫാദർ ജോൺ ബാപ്റ്റിസ്റ്റ്  കാരിത്താസിലേക്ക് എത്തിയത്.  അദ്ദേഹത്തിന്റെ പരിചരണം മികച്ച രീതിയിൽ ഏറ്റെടുക്കുകയും, അതിനൂതന ചികിത്സാസംവിധാനങ്ങളുടെ സഹായത്തോടെ പൂർണ്ണ ആരോഗ്യവാനാക്കി മാറ്റുകയും ചെയ്യുവാൻ  ഹോസ്പിറ്റലിന് സാധിച്ചു. തികച്ചും സങ്കീർണ്ണമായ അവസ്ഥയിലായിരുന്ന
 ട്യൂമറിനെ കീ ഹോൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുവാൻ സാധിക്കുകയും  വീണ്ടും വരാതിരിക്കാനാവശ്യമായ പ്രത്യേക റേഡിയേഷൻ ചികിത്സാ ഇതോടൊപ്പം നൽകുകയും ചെയ്യുകയുണ്ടായി. കൂടാതെ ട്യൂമറിനോടനുബന്ധിച്ചുണ്ടായ  ബലക്ഷയമുൾപ്പെടയുള്ള ആരോഗ്യ പ്രശ്ങ്ങളിൽ നിന്നും പൂർണ രോഗവിമുക്തനായാണ് ഫാ ജോൺ ബാപ്റ്റിസ്റ്റ് മടങ്ങിയത്.  ഇതിനുമുമ്പും വിദേശികളടക്കം നിരവധി പേർ കാരിത്താസ് ഹോസ്പിറ്റലിന്റെ പരിചരണത്തിലൂടെ ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടുണ്ട്.  

കാരിത്താസ് ആശുപത്രി ന്യൂറോ വിഭാഗം സീനിയർ കൺസൽട്ടന്റായ ഡോ. ഐപ്പ് ജോർജിന്റെ നേതൃത്വത്തിലുള്ള ടീമാണ് ചികിത്സക്ക് നേതൃത്വം നൽകിയത്. ഒരുപാട് ആളുകൾക്ക് തന്റെ വൈദീക ജീവിതത്തിലൂടെ പ്രേഷിത സേവനം നൽകുന്ന ഫാ.ജോണിനെ പൂർണ ആരോഗ്യവാനാക്കി മാറ്റുവാൻ സാധിച്ചതിൽ    കാരിത്താസ് ആശുപത്രിക്ക് അതിയായ സന്തോഷമുണ്ടെന്നും കാരിത്താസിന്റെ സേവനങ്ങൾ ലോകമെമ്പാടുമുള്ള ആളുകളിലേക്ക്‌ വ്യാപിക്കുവാൻ സാധിക്കുന്നതിൽ അഭിമാനംമുണ്ടെന്നും ആശുപത്രി ഡയറക്ടർ ഫാ.ഡോ. ബിനു കുന്നത്ത്‌ പറയുകയുണ്ടായി

Comments

leave a reply

Related News