Foto

ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം : തലശ്ശേരി സ്വദേശിക്ക്  കാരിത്താസ് ആശുപത്രിയുടെ പുതുജീവൻ

തെള്ളകം: 
തിരുവനന്തപുരത്ത് നിന്ന് തലശ്ശേരിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട തലശ്ശേരി സ്വദേശി എബ്രഹാം കാരിത്താസ് ഹോസ്പിറ്റലിൽ വിജയകരമായ പേസ്മേക്കർ ശസ്ത്രക്രിയക്ക് വിധേയനായി. 

ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് അബോധാവസ്ഥയിലായ എബ്രഹാമിനെ നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.  ഇ.സി.ജിയിലെ വ്യതിയാനം കണ്ടെത്തിയ ഡോക്ടർമാർ വിദഗ്ദ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലേക്ക്  അയച്ചു.  ഒരുപാട് ദൂരെയെങ്കിലും മറ്റെല്ലാ ആശുപത്രികളേക്കാൾ ഉപരിയായി കാരിത്താസിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസമാണ് തന്നെ ഇവിടെ എത്തിച്ചതെന്ന് എബ്രഹാം പറയുകയുണ്ടായി 

കാരിത്താസ് ഹോസ്പിറ്റൽ കാർഡിയോളജി വിഭാഗം ഇതൊരു സ്‌പെഷൽ കേസ് ആയി ഏറ്റെടുക്കുകയും എബ്രഹാമിന് അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ശസ്ത്രക്രിയയിൽ വിജയകരമായി പേസ്മേക്കർ ഘടിപ്പിച്ചതോടെ എബ്രഹാം വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തി. 

ഇപ്പോൾ പൂർണ്ണ ആരോഗ്യവാനായ അദ്ദേഹം കാരിത്താസ് ഹോസ്പിറ്റലിൽ തുടർ ചികിത്സയിലാണ്. കാരിത്താസ് ഹോസ്പിറ്റൽ സീനിയർ കൺസൽട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. ഡേവിഡ്സൺ ആണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. ഏത് അത്യാഹിത സാഹചര്യങ്ങളെയും പരിഹരിക്കാൻ സുസജ്ജമായ കാരിത്താസ് കാർഡിയാക് വിഭാഗ ത്തിൻ്റെ ഏറ്റവും പുതിയ സന്തോഷമാണ് എബ്രഹാമിൻ്റെ  രോഗശാന്തി എന്ന് കാരിത്താസ് ഹോസ്പിറ്റൽ ചെയർമാൻ ഫാ ഡോ ബിനു കുന്നത്ത് പറ

Comments

leave a reply

Related News