Foto

ഇന്ത്യയിലാദ്യമായി ഒരു കത്തോലിക്കാ വൈദികന്  കേണൽ പദവി

ഇന്ത്യയിലാദ്യമായി ഒരു കത്തോലിക്കാ വൈദികന്  കേണൽ പദവി ലഭിച്ചു. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ സിഎംഐ സഭാംഗമായ ഫാദർ എബ്രഹാം മാണി വെട്ടിയാങ്കലിനാണ്  ഹോണററി കേണൽ പദവി ലഭിച്ചത്. 

കഴിഞ്ഞ് ഒരു പതിറ്റാണ്ടിനുള്ളിൽ  ക്രൈസ്റ്റ് കോളേജ് നാഷണൽ കേഡറ്റ് കോർപ്സ് (എസ്  സി സി) നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) എന്നിവയുടെ പ്രമോഷന് നൽകിയ സംഭാവനകളെ മാനിച്ച്  ആണ് കേണൽ പദവി നൽകിയത്.  

എൻസിസി ക്രെഡിറ്റ് കോഴ്സ് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ യൂണിവേഴ്സിറ്റിയാണ് ക്രൈസ്റ്റ് യൂണിവേഴ്സിറ്റി അതിലൂടെ ഇന്ത്യൻ ഡിഫൻസ് സർവീസിൽ ചേരുവാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന കോളേജ് ആണ് ക്രൈസ്റ്റ് യൂണിവേഴ്സിറ്റി എന്ന് ബാംഗ്ലൂരിലെ പാരച്ചൂട്ട് റെജിമെൻറ് ട്രെയിനിങ് സെൻററിൽ നടന്ന 
കേണൽ പദവി നൽകുന്ന  ചടങ്ങിൽ ഡയറക്‌ടർ  ജനറൽ  ലഫ്റ്റനൻറ്  ജനറൽ ഗുൽബീർ പാൽ സിംഗ് പറഞ്ഞു.

 പത്തൊമ്പതാം നൂറ്റാണ്ടിൽ കേരളത്തിൽ നവോദ്ധാനത്തിൻറെ വിതച്ച വിദ്യാഭ്യാസ രംഗത്തും സാമൂഹിക രംഗത്തും മാറ്റങ്ങളുടെ വിപ്ലവത്തിന് തിരികൊളുത്തിയ വിശുദ്ധ ചാവറ അച്ചൻറെ  വിദ്യാഭ്യാസ ദർശനത്തിൻറെ  ഭാഗമാണ് ക്രൈസ്റ്റ് യൂണിവേഴ്സിറ്റി. 1969-ലാണ് ക്രൈസ്റ്റ് യൂണിവേഴ്സിറ്റി കോളേജ് സ്ഥാപിതമായത്. 2004 ക്രൈസ്റ്റ് കോളേജ് ഓട്ടോണമസ് യൂണിവേഴ്സിറ്റിയായി ഉയർത്തപ്പെട്ടു.  

Comments

leave a reply

Related News