ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി,
2022-ലെ നിവാനൊ പുരസ്‌കാരം, ആംഗ്ലിക്കന്‍ വൈദികന്!
ജപ്പാനിലെ 2 കോടി യെന്‍, ആണ് സമ്മാനത്തുക. ഇതിനുപുറമെ ഒരു സാക്ഷിപത്രവും സ്വര്‍ണ്ണപ്പതക്കവും സമ്മാനമായി ലഭിക്കും. ഇക്കൊല്ലം ജൂണ്‍ 14-നായിരിക്കും സമ്മാനദാനം.
നിവാനൊ സമാധാനപുരസ്‌കാര ജേതാവായി ആംഗ്ലിക്കന്‍ സഭാ വൈദികന്‍ മൈക്കിള്‍ ലാപ്സ്ലീ (Michael Lapsley).
ജപ്പാനിലെ റിഷ്വൊ കൊസ്സേയി കായി (Rissho Kosei-kai) ബുദ്ധമത സംഘടനയുടെ സ്ഥാപകനും പ്രഥമ അദ്ധ്യക്ഷനുമായിരുന്ന നിക്യൊ നിവാനൊ സ്ഥാപിച്ച നിവാനൊ സമാധാന സ്ഥാപനം (Niwano Peace Foundation) ആണ് 1983 മുതല്‍ ഈ വാര്‍ഷികപുരസ്‌കാരം നല്കുന്നത്.
ദക്ഷിണാഫ്രിക്കയില്‍ വര്‍ണ്ണവിവിചനത്തിനെതിരെ പ്രവര്‍ത്തിച്ചിരുന്ന വൈദികന്‍ മൈക്കിള്‍ ലാപ്സ്ലീ ഇപ്പോള്‍ സകലവിധ സാമൂഹ്യവിവേചനങ്ങള്‍ക്കുമെതിരെ സമാധാന മാര്‍ഗ്ഗത്തിലൂടെ നടത്തുന്ന പോരാട്ടവും വിശ്വശാന്തിക്കായുള്ള പ്രവര്‍ത്തനങ്ങളുമാണ് അദ്ദേഹത്തെ ഈ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
ന്യൂസിലാന്റില്‍ 1943 ജൂണ്‍ 2-നു ജനിച്ച അദ്ദേഹം 1973-ല്‍ ആംഗ്ലിക്കന്‍ സഭയില്‍ പൗരോഹിത്യം സ്വീകരിക്കുകയും പിന്നിട് വര്‍ണ്ണവിവേചന കാലത്ത് ദക്ഷിണാഫ്രിക്കയില്‍ പ്രേഷിതനായി എത്തുകയും ചെയ്തു.
1995, 2010 എന്നീവര്‍ഷങ്ങളില്‍ യഥാക്രമം, കോയമ്പത്തൂരിലെ ശാന്തി ആശ്രമ സ്ഥാപകന്‍ എം ആരം, സ്വയം തൊഴിലിലേര്‍പ്പെട്ട സ്തീകളുടെ സംഘടനയുടെ (SEWA) സ്ഥാപക എല ഭട്ട് എന്നീ ഭാരതിയരും ഈ പുരസ്‌കാരം നേടിയിട്ടുണ്ട്.
മതാന്തരസഹകരണത്തിലൂടെ ലോക സമാധാനം പരിപോഷിപ്പിക്കുന്നതിന് മികച്ച സംഭാവാന ചെയ്യുന്ന വ്യക്തികള്‍ക്കൊ സംഘടനകള്‍ക്കൊ ആണ് ഈ സമാധാന സമ്മാനം നല്കപ്പെടുന്നത്.
ജപ്പാനിലെ 2 കോടി യെന്‍, ഇപ്പോഴത്തെ വിനിമയ നിരക്കനുസരിച്ച് ഏകദേശം 250 കോടിയില്‍പ്പരം രൂപയാണ് സമ്മാനത്തുക. ഇതിനുപുറമെ ഒരു സാക്ഷിപത്രവും സ്വര്‍ണ്ണപ്പതക്കവും സമ്മാനമായി ലഭിക്കും.
ഇക്കൊല്ലം ജൂണ്‍ 14-നായിരിക്കും സമ്മാനദാനം.
Comments