കേരള കാത്തലിക് കൗൺസിലിന്റെ വാർഷിക ജനറൽ ബോഡി 2022 ഡിസംബർ 5 തിങ്കളാഴ്‌ച രാവിലെ 10.30ന് കൊച്ചി പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽ വെച്ചുനടത്തപ്പെടുന്നു.യോഗത്തിന്റെ ഉദ്ഘാടന പ്രസംഗം അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിക്കും.അഭിവന്ദ്യ ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ (വൈസ് പ്രസിഡന്റ്, കെ.സി.ബി.സി),അഭിവന്ദ്യ ബിഷപ്പ് ജോസഫ് മാർ തോമസ് (സെക്രട്ടറി ജനറൽ, കെ.സി.ബി.സി) ഫാ. ജേക്കബ് ജി.പാലക്കപ്പിള്ളി (സെക്രട്ടറി ജനറൽ, കെ.സി.സി) എന്നിവർ യോഗത്തിൽ മുഖ്യസ്ഥാനങ്ങൾ വഹിക്കും.ശേഷം ഉച്ചകഴിഞ്ഞു 02.30 ന് ഫാ. മാത്യു നടയ്ക്കൽ അവാർഡ് വിതരണവും കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് ലഹരിക്കെതിരെയുള്ള കെസിബിസി ക്യാമ്പയിൻ ഉദ്ഘാടനവും.നടത്തപ്പെടും.
Comments