Foto

നാഷനല്‍ ടാലന്റ് സെര്‍ച് എക്‌സാമിനേഷന്‍( NTSE)

ഡോ.ഡെയ്‌സന്‍ പാണേങ്ങാടന്‍.
 

സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, കേന്ദ്രീയവിദ്യാലയ, നവോദയ വിദ്യാലയ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങിയ മറ്റ് അംഗീകൃത സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനം വരെ സ്‌കോളര്‍ഷിപ്? ലഭ്യമാക്കുന്ന NTSE രജിസ്ട്രേഷന്‍ ഇന്നു മുതല്‍ ആരംഭിച്ചു.അപേക്ഷകള്‍ എസ്.സി.ഇ.ആര്‍.ടി.സൈറ്റില്‍ ഓണ്‍ലൈനായി ലഭ്യമാണ്. തെരഞ്ഞെടുക്കപെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, ഉന്നത വിദ്യാഭ്യാസത്തിനുള്‍പ്പടെ സ്‌കോളര്‍ഷിപ്പ് ലഭിക്കും.

നവംബര്‍ 15 വരെയാണ് , അപേക്ഷിക്കാനവസരം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തന്നെ,ഓപ്പണ്‍ ഡിസ്?റ്റന്‍സ് ലേണിങ് വഴി രജിസ്?റ്റര്‍ ചെയ്തിട്ടുള്ള 18 വയസ്സിന്? താഴെയുള്ള പത്താംക്ലാസില്‍ ആദ്യ തവണ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കും ഇതോടൊപ്പം അപേക്ഷിക്കാം.

അപേക്ഷാ സമര്‍പ്പണത്തിനും മറ്റു കൂടുതല്‍ വിവരങ്ങള്‍ക്കും ;
www.scert.kerala.gov.in 

Comments

leave a reply