Foto

നാഷനല്‍ ലോ സ്‌കൂള്‍ അഡ്മിഷന്‍ ടെസ്റ്റ് (NLSAT-National Law School Admissions Test); ഇപ്പോള്‍ അപേക്ഷിക്കാം.

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,

ഇന്ത്യയിലെ തന്നെ പ്രശസ്ത നിയമ പഠന കേന്ദ്രമായ ബെംഗളൂരുവിലെ 'നാഷനല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി'യില്‍ പുതിയ 3 വര്‍ഷ എല്‍എല്‍ബി (ഓണേഴ്‌സ്) പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. 2022 - 2025 അധ്യയന വര്‍ഷങ്ങളിലെയ്ക്കുള്ള ക്ലാസ്സുകള്‍ ജൂലൈ ഒന്നിനു തുടങ്ങും. നാഷനല്‍ ലോ സ്‌കൂള്‍ അഡ്മിഷന്‍ ടെസ്റ്റ്‌ന്റെ (NLSAT) അടിസ്ഥാനത്തിലാണ്, പ്രവേശനം.

ഓണ്‍ലൈന്‍ ആയി മാര്‍ച്ച് 26 വരെ അപേക്ഷ സമര്‍പ്പിക്കാം. ജനറല്‍ വിഭാഗത്തിന് 2000 രൂപയും പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍, സാമ്പത്തിക പിന്നാക്കക്കാര്‍, ഭിന്നശേഷി വിഭാഗക്കാര്‍ എന്നിവര്‍ക്ക് 1500 രൂപയാണ്, അപേക്ഷാ ഫീസ്.

അടിസ്ഥാനയോഗ്യത 
45% മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും ഇപ്പോള്‍ ഫൈനല്‍ ഇയര്‍ പരീക്ഷ അഭിമുഖീകരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ പട്ടികജാതി- വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 40% മാര്‍ക്ക് മതി. ഭിന്നശേഷി, വനിത, കര്‍ണാടക സ്വദേശി , മറ്റു സംവരണ വിഭാഗങ്ങള്‍ എന്നിവര്‍ക്ക് സീറ്റു സംവരണമുണ്ട്.

പ്രവേശന പരീക്ഷ
പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്, പ്രവേശനം.ഏപ്രില്‍ 24ന് ദേശീയതലത്തില്‍ നടക്കുന്ന പ്രവേശന പരീക്ഷക്ക്, കേരളത്തില്‍  കൊച്ചിയില്‍ പരീക്ഷാ കേന്ദ്രമുണ്ട്. കൂടാത ബെംഗളൂരു, മംഗളൂരു, ചെന്നൈ, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലടക്കം 29 കേന്ദ്രങ്ങളില്‍ എന്‍ട്രന്‍സ് പരീക്ഷ (NLSAT: National Law School Admissions Test) നടക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ സമര്‍പ്പണത്തിനും
www.nls.ac.in

Comments

leave a reply

Related News