ഇരിങ്ങാലക്കുട: കേന്ദ്രസർക്കാരിന്റെ കാർഷിക ബിൽ പിൻവലിക്കണമെന്നാവശ്യ പ്പെട്ടും ഡൽഹിയിലെ കർഷക സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഇരിങ്ങാലക്കുട രൂപത സംഘടന ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തും.
12 ന് ഇരിങ്ങാലക്കുട, മാള, ചാലക്കുടി എന്നീ മൂന്നു മേഖലാ കേന്ദ്രങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു വരെയാണ് ഉപവാസ സമരം. ഇതിനോടനു ബന്ധിച്ച് അടുത്ത ഞായറാഴ്ച ഇടവക തലത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. രൂപതാ മന്ദിരത്തിൽ നടന്ന യോഗത്തിൽ ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. ഏകോപന സമിതി ചെയർമാൻ മോണ്‍. ജോസ് മഞ്ഞളി വിഷയം അവതരിപ്പിച്ചു. ഏകോപന സമിതി സെക്രട്ടറി ഫാ. ജിജി കുന്നേൽ പ്രമേയം അവതരിപ്പിച്ചു. ഇടവകകളിലെ യുവജനങ്ങളെ ഉൾ ക്കൊള്ളിച്ച് രൂപത കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ ഉപവാസ സമരം നടക്കുന്ന കേന്ദ്രങ്ങളിലേക്കു ബൈക്ക് റാലി നടത്തും.
Comments