Foto

തിരുന്താതി മണി മുഴങ്ങുമ്പോള്‍ പ്രകാശനം ചെയ്തു


നിക്‌സണ്‍ ലാസര്‍

കൊല്ലം: സ്ഥിതി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ജോസഫ് എഡ്വേര്‍ഡ് രചിച്ച തിരുന്താതി മണി മുഴങ്ങുമ്പോള്‍ എന്ന നോവല്‍ ശക്തികുളങ്ങര വെസ്റ്റേണ്‍ ആര്‍ട്‌സ് സാംസ്‌കാരിക കേന്ദ്രത്തില്‍ വച്ച് പ്രകാശനം ചലച്ചിത്ര നടനും സംവിധായകനുമായ മധുപാല്‍ നിര്‍വ്വഹിച്ചു.  തീരദേശ മത്സ്യത്തൊഴിലാളി ക്രിസ്ത്യന്‍ ജന ജീവിതത്തിന്റെ കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലത്തെ ജീവിതത്തിന്റെ പച്ചയായ ആവിഷ്‌കാരമാണ് തിരുന്താതി മണി മുഴങ്ങുമ്പോള്‍ എന്ന നോവല്‍ എന്ന്  മധുപാല്‍ അഭിപ്രായപ്പെട്ടു.പുസ്‌കത്തിന്റെ ആദ്യ പതിപ്പ് കവി കുരീപ്പുഴ ശ്രീകുമാര്‍ ഏറ്റു വാങ്ങി. വി.ടി. കുരീപ്പുഴ, സാഹിത്യകാരന്‍ എഡ്വേര്‍ഡ് നസ്രത്, വിവിധ സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു..

Foto

Comments

leave a reply

Related News