Foto

ഉല്‍പ്പാദന മേഖലയിലെ സാധ്യതകള്‍ പഠിച്ച് നിശ്ചയ ധാര്‍ഢ്യത്തോടും അര്‍പ്പണ മനോഭാവത്തോടും കൂടി പ്രവര്‍ത്തിച്ചാല്‍ സ്വയം തൊഴില്‍ സംരംഭങ്ങള്‍ വിജയിപ്പിക്കുവാന്‍ സാധിക്കും- മന്ത്രി വി.എന്‍ വാസവന്‍

ഉല്‍പ്പാദന മേഖലയിലെ സാധ്യതകള്‍ പഠിച്ച് നിശ്ചയ ധാര്‍ഢ്യത്തോടും അര്‍പ്പണ മനോഭാവത്തോടും കൂടി പ്രവര്‍ത്തിച്ചാല്‍ സ്വയം തൊഴില്‍ സംരംഭങ്ങള്‍ വിജയിപ്പിക്കുവാന്‍ സാധിക്കും- മന്ത്രി വി.എന്‍ വാസവന്‍

* സ്വയം തൊഴില്‍ സംരഭകത്വ ലോണ്‍ മേള സംഘടിപ്പിച്ചു.

കോട്ടയം: ഉല്‍പ്പാദന മേഖലയിലെ സാധ്യതകള്‍ പഠിച്ച് നിശ്ചയ ധാര്‍ഢ്യത്തോടും അര്‍പ്പണ മനോഭാവത്തോടും കൂടി പ്രവര്‍ത്തിച്ചാല്‍ സ്വയം തൊഴില്‍ സംരംഭങ്ങള്‍ വിജയിപ്പിക്കുവാന്‍ സാധിക്കുമെന്ന് സഹകരണ, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ചൈതന്യ സംരംഭകനിധി വരുമാന സംരംഭകത്വ ലോണ്‍ മേളയുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നോക്കാവസ്ഥയിലുള്ള മുഖ്യധാരാവത്ക്കരണത്തിനായി നാനാതരത്തിലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന കെ.എസ്.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സാധാരണക്കാരായ ആളുകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതോടൊപ്പം വരുമാന സാധ്യതകളും തുറന്ന് കൊടുക്കുവാന്‍ ചെറുകിട വരുമാന സംരഭകത്വ പദ്ധതികളിലൂടെ സാധിക്കുമെന്ന് അദ്ദേഹം അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. താല്‍പ്പര്യവും ശ്രദ്ധയും ഉണ്ടെങ്കില്‍ സ്വയം തൊഴില്‍ സംരംഭങ്ങങ്ങള്‍ വിജയിത്തിലെത്തിക്കാന്‍ സാധിക്കുമെന്നും അതിലൂടെ സ്വയം വളരുവാനും മറ്റുള്ളവരുടെ വളര്‍ച്ചയ്ക്ക് പ്രേരക ശക്തിയായി മാറുവാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫീസര്‍ ബബിത റ്റി. ജെസ്സില്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.എസ്.എസ്.എസ് കിടങ്ങൂര്‍ മേഖല കോര്‍ഡിനേറ്റര്‍ ബിജി ജോസ്, മലങ്കര മേഖല കോര്‍ഡിനേറ്റര്‍ ആനി തോമസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ലോണ്‍ മേളയുടെ ഭാഗമായി വിവിധ സ്വയം തൊഴില്‍ വരുമാന സംരംഭകത്വ പദ്ധതികള്‍ ചെയ്യുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട അമ്പത് കുടുംബങ്ങള്‍ക്കായി പന്ത്രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപയാണ് വിതരണം ചെയ്തത്.

ഫാ. സുനില്‍ പെരുമാനൂര്‍
എക്‌സിക്യൂട്ട് ഡയറക്ടര്‍
ഫോണ്‍:  9495538063

ഫോട്ടോ അടിക്കുറിപ്പ്: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വരുമാന സംരംഭകത്വ ലോണ്‍ മേളയുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) ആനി തോമസ്, ഫാ. സുനില്‍ പെരുമാനൂര്‍, മാര്‍ മാത്യു മൂലക്കാട്ട്, വത്സമ്മ പൗലോസ്, ബിജി ജോസ് എന്നിവര്‍ സമീപം.

Comments

leave a reply

Related News