Foto

സ്ത്രീ ധനം ചര്‍ച്ചയാകുന്നു


സ്ത്രധനത്തിന്റെ പേരില്‍ പൊലിയുന്ന നിസ്സഹായജീവിതങ്ങള്‍ക്കുമുമ്പില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ടാണ് സി.ഡോ.തെരേസ് ആലഞ്ചേരി എസ്.എ.ബി.എസ്  കവിത ആലപിക്കുന്നത്,വിഡിയോ രൂപത്തിലുള്ള  കവിതാലാപനം കണ്ട്  നിരവധി  പേര്‍ സിസ്റ്ററിനെ അഭിനന്ദിച്ച്  രംഗത്ത്  എത്തിയിട്ടുണ്ട്.2021 ജൂലൈ മാസത്തിലെ  ദീപനാളത്തിലും  കവിത പ്രസീദ്ധീകരിച്ചിട്ടുണ്ട്.സ്ത്രീധനത്തിന്റെ  പേരില്‍  ദുരിതം  അനുഭവിക്കുന്നവരുടെ നേര്‍ചിത്രമാണ്  സ്ത്രീ ധനത്തിലൂടെ തുറന്ന് കാട്ടുന്നത്.


കവിതയുടെ  പൂര്‍ണ്ണ രൂപം


''നിനവിലാളുന്ന ഹോ അഗ്‌നി സ്ഫുലിംഗങ്ങള്‍ പൊന്നില്‍ പൊതിഞ്ഞ കനല്‍ക്കട്ടകള്‍ 
പൊള്ളുന്നതിന്നെന്റെയുള്ളം - അറിയുമോ ചാരമായ്ത്തീരുവാനാണോ വിധി. 
നാളുകളായഛന്‍  ചിന്തിയ വേര്‍പ്പിന്റെ ഗന്ധമീ പണ്ടത്തിനുണ്ടു പോലും.   
സ്വന്തബന്ധങ്ങളെ വിട്ടു പേക്ഷിച്ചു ഞാന്‍  അന്യകുടുംബത്തില്‍അംഗമായി.
നിലവിളക്കേന്തി ഞാന്‍ ചുവടുകള്‍ വച്ചപ്പോള്‍                   
കനവേറെയുള്ളിലുണ്ടായിരുന്നു.  
       
തോരാത്ത കണ്ണീരിന്‍ മുത്തു മണികളാ    താലിച്ചരടിന്‍ തിളക്കമായി               
പറയാതെ അറിയാതെ ഉള്ളില്‍ ചുമന്നു ഞാന്‍ വിധുരമീ രാവിന്റെ വിങ്ങലുകള്‍.  
അപമാനഭാരമെന്‍ ശിരസ്സു കുനിഞ്ഞു ഞാന്‍

അപരാധിയെപ്പോലെ നിന്നു പോയി.
വാക്കിലും നോക്കിലും ആര്‍ത്തി പെരുത്തവര്‍
മൗന മുറയും കറുത്ത രാവില്‍                 
നിശബ്ദ മിഴയും നിഴല്‍പ്പാടുകള്‍ കണ്ട്              
മരവിച്ചു പോയ മനസ്സു  മാത്രം.

              
ജന്മം തകര്‍ക്കും ധനം പോലെ യന്നാള്‍                                                               
കഴുകനും കാകനും മീതേപറന്നു.                         
മുറിയും മനസ്സിന്റെ വര്‍ത്തമാനങ്ങളില്‍                                 
 കെട്ട കാലത്തിന്റെ പേക്കൂത്തുകള്‍  
                  
സ്ത്രീ - ധനമെന്നു ചൊല്ലുന്നു - വീടിന്‍ വിളക്കും                     
 വിരുന്നുമവള്‍ത്തന്നെയെന്നും.              
ലിഖിതങ്ങളില്‍ മാത്രം നിറയുന്ന വരികള്‍                                      
വിലയില്ല ജീവിത യാത്രകളില്‍.                
വരണമാല്യം  ഇത്  മരണമാല്യം  തന്നെ            
 മനസ്സു മുറിയുന്ന പേക്കിനാക്കള്‍.                   
ഇവിടെ ഒടുങ്ങണം ഗാര്‍ഹിക പീഢനം                             
 സ്ത്രീധന പാതക ചരിതം                                                                   
ഇവിടെ തുടങ്ങണം ആയുസ്സ് നീറ്റുന്ന                                          
സ്ത്രീധന ഭ്രാന്തിന്റെ അന്ത്യം.

Comments

leave a reply