കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഗ്രാമങ്ങൾതോറും സിത്രീ സുരക്ഷ അവബോധ ക്ലാസുകൾ സംഘടിപ്പിക്കുന്നു. ഇന്നത്തെ സാഹചര്യത്തിൽ സ്ത്രീകളുടെ സാമൂഹ്യ സുരക്ഷക്കുതകുന്ന സ്വയം പ്രതിരോധ മാർഗങ്ങളിൽ പരിശീലനം നല്കുന്നതിനോടൊപ്പം അതിനുവേണ്ട അവബോധം നൽകി അവരെ സ്വയം പര്യാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം. പദ്ധതിയുടെ ഉദ്‌ഘാടനം വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ് നിർവഹിച്ചു. ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് മെമ്പർ ഡിക്ലർക് സെബാസ്റ്റ്യൻ മികച്ച വനിതകളെ ആദരിച്ചു. യോഗത്തിൽ മിനി ജോഷി, ലിസി കുര്യൻ, സുജ ജോബി, രജനി റോയി എന്നിവർ പ്രസംഗിച്ചു. മുരിക്കാശ്ശേരി പാവനത്തമ കോളേജ് ചരിത്ര വിഭാഗം അദ്ധ്യാപകൻ ബിബിൻ വർഗ്ഗീസ് സെമിനാർ നയിച്ചു. വരും ദിനങ്ങളിൽ കൂടുതൽ ഗ്രാമങ്ങളിൽ സ്ത്രീ സുരക്ഷ സെമിനാറുകൾ സംഘടിപ്പിക്കുമെന്ന് ജി ഡി എസ് സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.
Comments