Foto

"കാൻസറിനെതിരെ" അവബോധ ശില്പശാലയുമായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

 

               കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെസാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ്സൊസൈറ്റിയുടെ നേതൃത്വത്തിൽ കാൻസറിനെതിരെബോധവത്കരണം സംഘടിപ്പിച്ചു. സമൂഹത്തിൽ വർധിച്ചുവരുന്ന കാൻസർ രോഗത്തിനെതിരെ ജനങ്ങളിൽ അവബോധംജനിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.കാരിത്താസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെനടപ്പിലാക്കുന്ന ഈ പദ്ധതിയിൽ അവബോധ സെമിനാർഒരുക്കുന്നതിനൊപ്പം മാമോഗ്രാം പോലെയുള്ള സ്ക്രീനിംഗ്ടെസ്റ്റുകൾ നടത്തി പ്രാരംഭ ദിശയിൽ തന്നെ രോഗ നിർണയംനടത്തി ചികിത്സ ഉറപ്പു വരുത്തുന്നു. ചക്കുപള്ളംപഞ്ചായത്തിൽ തുടക്കം കുറിച്ച പദ്ധതിയുടെ ഉദ്‌ഘാടനംകട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈനിറോയി നിർവഹിച്ചു. ചക്കുപള്ളം ഗ്രാമവികസന സമിതിപ്രസിഡന്റ്  ഫാ. സ്റ്റിജോ തേക്കുംകാട്ടിൽ അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ ഫാത്തിമമാതാ ചർച്ച് വികാരി ഇൻ ചാർജ് ഫാ.അഖിൽ വട്ടപ്പറമ്പിൽ, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് മെമ്പർഅപ്പുക്കുട്ടൻ പി ആർ, ചക്കുപള്ളം ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശോഭ ബൈജു,   ഗ്രാമ പഞ്ചായത്ത് മെമ്പർ ബിനു വട്ടോത്ത്,  ഗ്രീൻവാലിഡെവലപ്പ്മെന്റ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ സിറിയക്പറമുണ്ടയിൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജിവെളിഞ്ചായിൽ, ജസ്റ്റിൻ നന്ദിക്കുന്നേൽ, അനിമേറ്റർ എൽസമ്മതോമസ്, ഉഷ ഗോപി, ലിസി ജോസ്, സുജാത ഇ കെ, എന്നിവർ പ്രസംഗിച്ചു. കാരിത്താസ് ഹോസ്പിറ്റൽ കമ്മ്യൂണിറ്റിമെഡിസിൻ വിഭാഗം സീനിയർ സ്പെഷ്യലിസ്റ് ഡോ. ജോസ്ജോം തോമസ്  അവബോധ ക്ലാസുകൾക്ക് നേതൃത്വം നൽകി.  ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ പ്രവർത്തനഗ്രാമങ്ങളായ ഇടുക്കി ജില്ലയിലെ പതിനാലുപഞ്ചായത്തുകളിലും പദ്ധതി നടപ്പിലാക്കുമെന്ന് ഗ്രീൻവാലിഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത്കാഞ്ഞിരത്തുംമൂട്ടിൽ അറിയിച്ചു

Comments

leave a reply

Related News