ആലപ്പുഴ രൂപത മെത്രാൻ ജെയിംസ് ആനാപറമ്പിൽ പിതാവ് വത്തിക്കാനിൽ ലിയോ പതിന്നാലാമൻ പാപ്പയെ സന്ദർശിച്ച് പ്രത്യേകമായി നെയ്തെടുത്ത തിരുഹൃദയ രൂപം സമ്മാനിച്ചു. ചേർത്തലയിലെ ട്രാവൻകൂർ മാറ്റ്സ് ആന്റ് മാറ്റിംങ്ങ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജർ ശ്രീ.വി. ആർ. പ്രസാദിൻ്റെ ആഗ്രഹപ്രകാരം അവിടത്തെ വിവിധ മതസ്ഥരായ തൊഴിലാളികൾ ചേർന്ന് ഡൈ ചെയ്യാത്ത മൂന്നുഷേഡിലുള്ള പട്ടുനൂനൂലുകളിൽ സവിശേഷമായ രീതിയിൽ നെയ്തെടുത്തതാണ് ഈശോയുടെ ഈ തിരുഹൃദയത്തിൻ്റെ മനോഹരമായ രൂപം. മാനവരാശിക്ക് പ്രതീക്ഷയും പ്രത്യാശയുംപകരുവാൻ പരിശുദ്ധ പിതാവ് ലിയോ പാപ്പ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നന്ദിയർപ്പിക്കുന്നതായി അദ്ദേഹം കുറിച്ചു.










Comments