Foto

റോത്തക് ഐ.ഐ.എമ്മില്‍ പഞ്ചവത്സര എൽ.എൽ.ബി.

റോത്തക് ഐ.ഐ.എമ്മില്‍ പഞ്ചവത്സര എൽ.എൽ.ബി.

ഐ.ഐ.എം. റോത്തക് പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ ലോ (ഐ.പി.എല്‍.) പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാനവസരമുണ്ട്.ഇന്റര്‍-ഡിസിപ്ലിനറി സ്വഭാവമുള്ള ഈ ഇന്റഗ്രേറ്റഡ് പ്രോഗ്രാമിൽ ബിസിനസ് മാനേജ്മന്റ്, ലോ, ഗവര്‍ണന്‍സ് എന്നീ പ്രധാന വിഷയങ്ങള്‍ ഉള്‍പ്പെടുന്നു.വിജയകരമായി  പ്രോഗ്രാം പൂർത്തിയാക്കുന്നവര്‍ക്ക് ഇന്റഗ്രേറ്റഡ് ബി.ബി.എ.-എല്‍എല്‍.ബി. ബിരുദമാണ്, ലഭിക്കുക. അപേക്ഷാ സമർപ്പണത്തിന്, മേയ് 15 വരെ സമയമുണ്ട്. 3890 രൂപയാണ്,അപേക്ഷാഫീസ്.

ആർക്കൊക്കെ അപേക്ഷിക്കാം

അപേക്ഷാർത്ഥി, ഏതെങ്കിലും സ്ട്രീമിലുള്ള പ്ലസ്ടുവോ തത്തുല്യ

യോഗ്യതയോ പൂർത്തീകരിച്ചിരിക്കണം. അവർ 10, 12 എന്നീ ക്ലാസുകളില്‍ 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. എന്നാൽ 

പട്ടിക/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 55 ശതമാനം മാർക്ക് മതി. അപേക്ഷാർത്ഥിയുടെ പ്രായം 2022 ജൂലായ് 31-ന് 20 വയസ്സ് കവിയരുത്. ഈ വർഷം പ്ലസ്ടു പരീക്ഷ അഭിമുഖികരിക്കുന്നവർക്കും അപേക്ഷിക്കാനവസരമുണ്ട്. ക്ലാറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണ്, മുഖ്യമായും പ്രവേശനം.

പ്രവേശന ക്രമം.

അപേക്ഷകരെ ക്ലാറ്റ് റാങ്ക് പരിഗണിച്ച് ഇന്റര്‍വ്യൂവിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. ഇന്റര്‍വ്യൂ ജൂലായ് മൂന്നാംവാരമുണ്ടാവും. റാങ്ക് പട്ടിക തയ്യാറാക്കുന്നത്,താഴെ കാണുന്ന വിഭാഗങ്ങളിലെ മികവിന്റെ അടിസ്ഥാനത്തിലാണ്.

a)ക്ലാറ്റ് സ്‌കോര്‍ 

b)ഇന്റര്‍വ്യൂ

c)പത്താം ക്ലാസ്സിലെ മാർക്ക്

d)പ്ലസ് ടുവിലെ മാർക്ക്  

വിശദവിവരങ്ങള്‍ക്കും അപേക്ഷാ സമർപ്പണത്തിനും

https://www.iimrohtak.ac.in

ഡോ. ഡെയ്സൻ പാണേങ്ങാടൻ,

daisonpanengadan@gmail.com

Comments

leave a reply