Foto

ഐ.ഐ.എമ്മില്‍ (അമൃത്സര്‍) ഡേറ്റാ സയന്‍സ് ആന്‍ഡ് ബിസിനസ് അനലറ്റിക്‌സ്

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,

അമൃത്സറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ (ഐ.ഐ.എം.) ഡേറ്റാ സയന്‍സ് ആന്‍ഡ് ബിസിനസ് അനലറ്റിക്‌സില്‍ (ഡി.എസ്.ബി.എ.) ബിരുദാനന്തര ബിരുദ  സര്‍ട്ടിഫിക്കറ്റ്  പ്രോഗ്രാമിന് (ഓഫ് ലൈന്‍) അപേക്ഷ ക്ഷണിച്ചു.പുതിയ ബിരുദധാരികള്‍, എര്‍ളി കരിയര്‍ പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് ഈ മേഖലകളെ പഠിക്കാനും ഈ മേഖലയില്‍ കരിയര്‍ രൂപപ്പെടുത്താനും സഹായകരമാണ്,
ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രോഗ്രാം.
മാര്‍ച്ച് 15 വരെയാണ് , അപേക്ഷ നല്‍കാനവസരം.1500 രൂപയാണ്, അപേക്ഷാ ഫീസ്. പ്രവേശനം ലഭിച്ചാല്‍ 1.65 ലക്ഷം കോഴ്‌സ് ഫീസ്  രൂപ അടക്കണം.

പ്രവേശന പരീക്ഷ
ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ഡി.എ.ടി.) ന്റെ അടിസ്ഥാനത്തിലാണ്, പ്രവേശനം. ഉണ്ടാകും. ലോജിക്കല്‍ റീസണിങ്, ഡേറ്റാ ഇന്റര്‍പ്രറ്റേഷന്‍, ബേസിക് മാത്തമാറ്റിക്കല്‍ കണ്‍?െസപ്റ്റ്‌സ് എന്നിവയിലെ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ടെസ്റ്റിന് ഉണ്ടാകും.

ആര്‍ക്കൊക്കെ അപേക്ഷിക്കാം
55 ശതമാനം മാര്‍ക്കോടെ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഹൈസ്‌കൂള്‍തല മാത്തമാറ്റിക്‌സ് പരിചയം സംസാര/രചനാ മികവ് എന്നിവ വേണം.ബിരുദമെടുത്തശേഷമുള്ള രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളത് അധികയോഗ്യതയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ സമര്‍പ്പണത്തിനും
http://iimamritsar.ac.in 

Comments

leave a reply