ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,
വാംനികോം എന്ന ചുരുക്ക പേരിലറിയപ്പെടുന്ന കേന്ദ്രസര്‍ക്കാറിന് കീഴിലെ വൈകുണ്ഠമേത്ത നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോപറേറ്റിവ് മാനേജ്‌മെന്റ് (പൂനെ) അടുത്ത അധ്യയന വര്‍ഷത്തെ വിവിധ ബിരുദാനന്തര ബിരുദ ഡിപ്ലോമ പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 31 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം.രണ്ട് കോഴ്‌സുകള്‍ക്കും 500 രൂപയാണ്, അപേക്ഷാ ഫീസ്.
1.അഗ്രി ബിസിനസ് മാനേജ്‌മെന്റ്
റസിഡന്‍ഷ്യല്‍ രീതിയിലാണ്, രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി ഡിപ്ലോമ.അപേക്ഷകര്‍ക്ക്,പ്രാബല്യത്തിലുള്ള ലേറ്റസ്റ്റ് ഐ.ഐ.എം കാറ്റ്/എക്‌സാറ്റ്/ജിമാറ്റ്/സിമാറ്റ സ്‌കോര്‍ വേണം. ഗ്രൂപ്പ് ചര്‍ച്ച, വ്യക്തിഗത അഭിമുഖം എന്നിവക്കു ശേഷം ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. അപേക്ഷകര്‍ ഏതെങ്കിലും ബിരുദ പ്രോഗ്രാമിന് 50% മാര്‍ക്കില്‍ പാസ്സായവരായിരിക്കണം. എന്നാല്‍ എസ്.സി/എസ് ടി വിദ്യാര്‍ഥികള്‍ക്ക് 45% മാര്‍ക്ക് മതി.ഫൈനല്‍ ഡിഗ്രി പരീക്ഷയെഴുതുന്നവരെയയും പരിഗണിക്കുന്നതാണ്.
പ്രാഗ്രാമുമായി ബന്ധപെട്ട മറ്റു വിവരങ്ങള്‍ക്ക്, താഴെ കാണുന്ന ലിങ്ക് പരിശോധിക്കേണ്ടതാണ്.
https://vamnicom.gov.in/uploads/admission_notice_2022-24.pdf
2.പി.ജി.ഡി.എം
വര്‍ക്കിങ് എക്‌സിക്യൂട്ടിവ്/ഓഫിസര്‍മാര്‍ക്കായി 2022 ജൂലൈ മുതല്‍ 2023 ഡിസംബര്‍ വരെ നടത്തുന്ന 18 മാസത്തെ ഫുള്‍ടൈം റസിഡന്‍ഷ്യല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് പ്രോഗ്രാമിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം.എ.ഐ.സി.ടി.ഇയുടെ അനുമതിയോടെ നടത്തുന്ന PGDM പ്രോഗ്രാമില്‍ കോഓപറേറ്റിവ് മാനേജ്‌മെന്റ്, അഗ്രി ബിസിനസ് മാനേജ്‌മെന്റ്, എന്റര്‍പ്രണര്‍ഷിപ്പ് മാനേജ്‌മെന്റ് സ്‌പെഷലൈസേഷനുകളാണ്.50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദവും പ്രാബല്യത്തിലുള്ള IIM-CAT/മാറ്റ്//എക്‌സാറ്റ്/അറ്റ്മ/സിമാറ്റ് സ്‌കോറും അപേക്ഷകര്‍ക്ക് വേണം. ഇതോടൊപ്പം മാനേജീരിയല്‍/സൂപ്പര്‍വൈസറി എക്‌സ്പീരിയന്‍സുള്ളവരായിരിയിരിക്കണം, അപേക്ഷകര്‍.PGDM
പ്രോഗ്രാമുമായി ബന്ധപെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ,താഴെ കാണുന്ന ലിങ്ക് പരിശോധിക്കേണ്ടതാണ്.
https://vamnicom.gov.in/uploads/Admission_Notice_-_PGDM_(18_months)_Programme.pdf
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിന്
https://vamnicom.nopaperforms.com/
വിശദ വിവരങ്ങള്‍ക്ക്
https://vamnicom.gov.in/
Comments