കേരളത്തിൽ പഞ്ചവത്സര എൽ.എൽ.ബി
കേരളത്തിലെ സർക്കാർ നിയമ കലാലയങ്ങളിലേയും സംസ്ഥാന സർക്കാരുമായി സീറ്റു ധാരണയുള്ള സ്വാശ്രയ ലോ കോളേജുകളിലേയും ഈ അക്കാദമിക വർഷത്തേയ്ക്കുള്ള പഞ്ചവത്സര എൽ എൽ.ബി.(ഇന്റഗ്രേറ്റഡ്) കോഴ്സുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.
ഓൺലൈൻ ആയിട്ടാണ്, അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പണത്തിന് മുന്ന് ഘട്ടങ്ങളുണ്ട്. ആദ്യഘട്ടത്തിൽ രജിസ്ട്രേഷൻ പൂർത്തീകരിച്ച്, രണ്ടാം ഘട്ടത്തിൽ അപേക്ഷ പൂരിപ്പിക്കണം. മൂന്നാമത്തെ ഘട്ടത്തിലാണ് അപേക്ഷ ഫീസ് ഒടുക്കേണ്ടത്. കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കേന്ദ്രങ്ങളിൽ വച്ച് 2021 വർഷത്തെ പഞ്ചവത്സര എൽ എൽ.ബി. പ്രവേശന പരീക്ഷ നടത്തുന്നതാണ്. ജൂലൈ 28 വൈകുന്നേരം 4 മണി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പ്രവേശന
പരീക്ഷാ തീയതിയും സമയവും പിന്നീട് അറിയിക്കുന്നതാണ്.
അപേക്ഷാ ഫീസ്
ജനറൽ/ എസ്.ഇ.ബി.സി വിഭാഗത്തിന് 685/- രൂപയും
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന് 345/- രൂപയുമാണ് അപേക്ഷാ ഫീസ്.ഓൺലൈൻ പേയ്മെന്റ് വഴിയോ ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന ഇ-ചെലാൻ ഉപയോ ഗിച്ച് കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലും ഹെഡ്/സബ് പോസ്റ്റ് ഓഫീസ് മുഖേനയോ അപേക്ഷാ ഫീസ്
ഒടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
https://cee.kerala.gov.in/llb5online2021/
ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെൻ്റ്,
സെൻ്റ്.തോമസ് കോളേജ്,
തൃശ്ശൂർ
Comments