Foto

നിരോധിക്കപ്പെട്ട മയക്കുമരുന്നുകൾ കേരളത്തിൽ വ്യാപകമാകുന്നുവെങ്കിൽ അതിൻ്റെ പൂർണ്ണ ഉത്തരവാദിത്വം സർക്കാരിന്: കലൂരിൽ പ്രതിഷേധ നില്പ് സമരം 

കൊച്ചി: നിരോധിക്കപ്പെട്ട മയക്കുമരുന്നുകൾ കേരളത്തിൽ വ്യാപകമാകുന്നുവെങ്കിൽ അതിൻ്റെ പൂർണ്ണ ഉത്തരവാദിത്വം സർക്കാരിനാണെന്ന് കെസിബിസി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ പറഞ്ഞു. മദ്യത്തെ മാന്യവൽക്കരിക്കുകയും ലഹരി വ്യാപനത്തെ നിസംഗതയോടെ നോക്കി കാണുന്ന സർക്കാർ നിലപാടിനെതിരെ കെ.സിബിസി മദ്യ വിരുദ്ധ സമിതിയുടെയും കേരള മദ്യ വിരുദ്ധ ഏകോപന സമിതിയുടെയും ആഭിമുഖ്യത്തിൽ കലൂരിൽ നടന്ന പ്രതിഷേധ നില്പ് സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ധേഹം.
 ലഹരി വ്യാപനത്തിൽ സർക്കാരാണ് ഒന്നാം പ്രതി ഇക്കാര്യത്തിൽ അനങ്ങാപ്പാറ നയം സർക്കാർ വെടിയണം. വിദ്യാലയങ്ങൾ തുറക്കുന്നതോടെ സർക്കാർ ലഹരിക്കെതിരെ കൂടുതൽ ജാഗ്രതയോടെ ചലിക്കണം. ഇനിയും ഇക്കാര്യത്തിൽ ജാഗ്രത കുറവ് ഉണ്ടായാൽ കേരളം ലഹരിയുടെ താവാളം മാകും.ലഹരിക്ക് അടിമകളായവരെ തിരികെ കൊണ്ട് വരാൻ എളുപ്പമല്ല ലഹരിക്കെതിരെ അതിശക്തമായ പ്രതിരോധ പ്രവർത്തനങ്ങളും ഡി.അഡിക്ഷൻ സംവിധാനങ്ങളും സർക്കാർ ഊർജിതമായി നടപ്പാക്കണമെന്നും അദ്ധേഹം പറഞ്ഞു.

മദ്യവർജന സമിതി ജില്ല പ്രസിഡൻ് ഹിൽട്ടൺ ചാൾസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷൈബി  പാപ്പച്ചൻ  ,കെ എ പൗലോസ് .കെ .കെ വാമലോചനൻ , ഏലൂർ ഗോപിനാഥ് , ജോൺസൺ പാട്ടത്തിൽ , കെ.രാധ കൃഷ്ണൻ , സുഭാഷ് ജോർജ് . സിസ്റ്റർ ആൻസില, തോമസ് മറ്റപ്പിള്ളി,എംപി. ജോസി.ഡേവീസ് ചക്കാലക്കൽ, ശോശാമ്മ തോമസ്, ജോണി പിടിയത്ത് , ചെറിയാൻ മുണ്ടാടൻ, സിസ്റ്റർ റോസ് കാതറിൻ, സിസ്റ്റർ റോസ്മിൻ , സിസ്റ്റർ റോസ് പോൾ ,സിസ്റ്റർ ലിസറ്റ് എന്നിവർ പ്രസംഗിച്ചു.

വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ

Comments

leave a reply

Related News