Foto

വന്യമൃഗങ്ങൾക്ക് മനുഷ്യജീവൻ കുരുതി കൊടുക്കുന്ന സർക്കാർ നിലപാടിനെതിരെ ഉപവാസ സമരവും പ്രതിഷേധ റാലിയും നാളെ

വന്യമൃഗങ്ങൾക്ക് മനുഷ്യജീവൻ കുരുതി കൊടുക്കുന്ന സർക്കാർ നിലപാടിനെതിരെ ഉപവാസ സമരവും പ്രതിഷേധ റാലിയും നാളെ (ഫെബ്രുവരി 22) കൽപ്പറ്റയിൽ.

 വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളിൽ അനേകം മനുഷ്യർ  കൊല്ലപ്പെട്ടിട്ടും ലാഘവ ബുദ്ധിയോടെ നോക്കി നിൽക്കുന്ന സർക്കാർ സംവിധാനങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കേണ്ടത് ആവശ്യമാണ് എന്നത് ഇതിനോടകം പല വേദികളിലായി നമ്മൾ ചർച്ച ചെയ്തതാണല്ലോ. ഭരണ നേതൃത്വത്തിനും സംവിധാനങ്ങൾക്കും കൃത്യമായ മുന്നറിയിപ്പുമായി നമ്മുടെ സമുദായ സംഘടനയായ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ മാനന്തവാടി രൂപത സമാനമനസ്കരായ എല്ലാവരെയും സഹകരിപ്പിച്ച് നടത്തുന്ന ജനകീയ ഉപവാസ സമരത്തിനും പ്രതിഷേധ റാലിക്കും തുടർന്നുള്ള  പൊതുസമ്മേളനത്തിനും തലശ്ശേരി, താമരശ്ശേരി, മാനന്തവാടി രൂപതകളിലെ എല്ലാ സംഘടനകളുടെയും  ആത്മാർത്ഥമായ പിന്തുണ അഭ്യർത്ഥിക്കുകയാണ്.

മാനന്തവാടി രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം പിതാവിനോടും അഭിവന്ദ്യ അലക്സ് താരാമംഗലം പിതാവിനോടും ഐക്യദാർഢ്യം പ്രഖ്യാപിച്ച് തലശ്ശേരി അതിരൂപതാധ്യക്ഷനും സീറോ മലബാർ ബിഷപ്പ് സിനഡിന്റെ സെക്രട്ടറിയുമായ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പിതാവും താമരശ്ശേരി രൂപതാധ്യക്ഷനും കത്തോലിക്ക കോൺഗ്രസിന്റെ ബിഷപ്പ് ലഗേറ്റുമായ അഭിവന്ദ്യ മാർ റെമീജിയോസ് ഇഞ്ചനാനി പിതാവും രംഗത്ത് എത്തിയത് മലബാറിലെ വിശ്വാസി സമൂഹത്തിനും സാധാരണക്കാർക്കും ഏതു പ്രതിസന്ധിയെയും നേരിടുവാനുള്ള ആത്മധൈര്യം നൽകുന്നതും കരുത്തുറ്റ നേതൃത്വത്തിന്റെ ശക്തി വെളിപ്പെടുത്തുന്നതുമാണ്.
ഇനിയും മലയോര ജില്ലകളിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിത പ്രശ്നങ്ങളിൽ ഇടപെടാതെ സുഖലോലുപതയുടെയും സുരക്ഷിതത്വത്തിന്റെയും ദന്തഗോപുരങ്ങളിലും ശീതളയാനങ്ങളിലും ഉന്മാദിച്ച് കഴിയാമെന്ന അധികാരി വർഗ്ഗങ്ങളുടെ വ്യാമോഹങ്ങളെ സമൂഹമധ്യത്തിൽ നമുക്ക് തുറന്നു കാണിക്കണം.

Comments

leave a reply

Related News