Foto

 എൽ.ബി.എസ്: കേരളത്തിൽ ഡിസൈൻ പഠനം അപേക്ഷ മെയ് 30 വരെ

എൽ.ബി.എസ്ൻ്റെ നേതൃത്വത്തിൽ നടക്കുന്ന 2023-24ലെ ബി.ഡിസ് പ്രവേശനത്തിനു അപേക്ഷ ഓൺലൈനായ്  ഇപ്പോൾ സമർപ്പിക്കാം.മെയ് 30 വരെയാണ് അപേക്ഷിക്കാനവസരമുള്ളത്.  പൊതുവിഭാഗത്തിന് 1200/- രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 600/- രൂപയുമാണ് അപേക്ഷാഫീസ്. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ട്യൂഷൻ ഫീ ഇനത്തിൽ സെമസ്റ്ററിന് 75,000 രൂപ വീതം ഫീസായി ഒടുക്കേണ്ടതുണ്ട്. ഇതു കൂടാതെ കോഷൻ ഡിപ്പോസിറ്റായി 10,000/- രൂപയും പ്രവേശന സമയത്ത് അടക്കണം. 
ഫാഷൻ ഡിസൈനെന്ന സങ്കൽപ്പത്തിനപ്പുറം അനുദിന ജീവിതത്തിൽ നാം ഉപയോഗിക്കുന്ന ഏതു സാധനത്തിൻ്റെയും രൂപകൽപ്പനയാണ് ഡിസൈൻ പഠനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനു വേണ്ട പരിശീലനം നൽകുന്ന ബിരുദ പ്രോഗ്രാമായാണ് ബിഡിസ് അവതരിപ്പിച്ചിരിക്കുന്നത്. 

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 
https://lbscentre.kerala.gov.in/ ഫോൺ 0471-234396

കരിയർ സംബന്ധമായ ചോദ്യങ്ങൾ  ചോദിക്കാം: ഡോ. ഡെയ്സൻ പാണേങ്ങാടൻ daisonpanengadan@gmail.com

വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ

Comments

leave a reply

Related News