തിരുവനന്തപുരം: ക്രൈസ്തവ സമൂഹം ഉയര്‍ത്തിയ കനത്ത പ്രതിഷേധങ്ങള്‍ക്കിടെ ഞായറാഴ്ച ബലിയര്‍പ്പണത്തിന് അനുമതി. അതേസമയം 20 പേര്‍ക്ക് മാത്രമാണ് പങ്കാളിത്ത അനുമതി നല്‍കിയിരിക്കുന്നത്. ആരാധനാലയങ്ങളില്‍ മാത്രമാണ് ഞായറാഴ്ച ലോക്ഡൗൺ സമാന നിയന്ത്രണങ്ങളില്‍ ഒഴിവ് നല്‍കിയിരിക്കുന്നത്. അതേസമയം മറ്റൊരു ദിവസവും ഇല്ലാത്ത നിയന്ത്രണം ഞായറാഴ്ച അടിച്ചേല്‍പ്പിച്ച് 20 പേര്‍ക്ക് മാത്രം ആരാധനയ്ക്കു അനുമതി നല്‍കുന്നതിന് പിന്നിലെ യുക്തിയെന്താണ് എന്ന ചോദ്യം നവമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.
കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കപ്പെടുന്ന ക്രൈസ്തവ ആരാധനാലയങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനം നല്‍കുവാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന ആവശ്യമാണ് ഉയരുന്നത്. നിലവില്‍ ലഭിക്കുന്ന എണ്ണത്തിലുള്ള പരിമിതിയുടെ പശ്ചാത്തലത്തില്‍ ഞായറാഴ്ച ദേവാലയങ്ങളില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയുടെ എണ്ണം കൂട്ടുവാനാണ് സാധ്യത.
Comments