മേരി മക്കൾ സമൂഹത്തിൻറെ പോങ്ങുംമൂട് സെൻറ് മേരീസ് പ്രൊവിൻസ് അംഗം സിസ്റ്റർ ഗ്രേസ് മാത്യു ഡി.എം. ഇന്ന് പുലർച്ചെ നാലുമണിയോട് കൂടി പിരപ്പൻകോട് വച്ചുണ്ടായ വാഹന അപകടത്തിൽ ആണ് നിര്യാതയായത്. തിരുവനന്തപുരം മേജർ അതിരൂപതയിലെ ഉറുകുന്ന് ലൂർദ്ദ് മാതാ കത്തോലിക്ക ഇടവകാംഗം ആയിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. സംസ്കാരം പിന്നീട് നടത്തുന്നതായിരിക്കും.
എറണാകുളത്തുനിന്നും തിരുവനന്തപുരത്തേയ്ക്ക് യാത്ര ചെയ്യുകയായിരുന്ന തിരുവനന്തപുരം മേജർ അതിരൂപത അംഗങ്ങളായ വൈദീകരും കന്യാസ്ത്രീകളും സഞ്ചരിച്ചിരുന്ന വാഹനം ആണ് അപകടത്തിൽ പെട്ടത്. മറ്റൊരു കന്യാസ്‌ത്രീയ്‌ക്കും അപകടത്തിൽ സാരമായ പരിക്കുപറ്റിയിട്ടുണ്ട്. കൂടെ യാത്ര ചെയ്തവർ നിസ്സാര പരിക്കുകളോടെ അപകടത്തിൽ നിന്നും രക്ഷപെട്ടു.
തിരുവനന്തപുരം സെൻറ് അലോഷ്യസ് മൈനർ സെമിനാരി റക്‌ടർ റവ. ഫാ. ജോൺ മുരുപ്പേലും. മാർ ഇവാനിയോസ് കോളേജ് അധ്യാപകൻ റവ. ഫാ. അബ്രഹാം മുരുപ്പേലും സഹോദര പുത്രന്മാരാണ്. സിസ്റ്റർ ക്ലയർ ജോൺ ഡി എം സഹോദരി ആണ്.
Comments