Foto

മൊസാംബിക്കിൽ അക്രമികളുടെ വെടിയേറ്റ് ബിഷപ് മരിച്ചു

മപുറ്റോ തെക്കുകിഴക്കൻ ആഫ്രിക്കയിലെ മൊസാംബിക്കിൽ കെലിമാനെയിലെ ജനപ്രിയനായ കത്തോലിക്കാ ബിഷപ് ഒസോറിയോ സിത്തോറ അഫോൻസോ (54) അക്രമികളുടെ വെടിയേറ്റു മരിച്ചു. ശനിയാഴ്ച പുലർച്ചെയാണ് ബിഷപ്പിനെ നെഞ്ചിൽ വെടിയേറ്റു മരിച്ച നിലയിൽ വസതിയിലെ ഇടനാഴിയിൽ കണ്ടെത്തിയത്. അക്രമികളെ പിടികൂടാനായിട്ടില്ല. ബിഷപ്പിൻ്റെ വസതിയുടെ മതിലു ചാടിക്കടന്ന് അകത്തു കയറിയ അക്രമികൾ അലാം പ്രവർത്തനരഹിതമാക്കിയ ശേഷമാണ് കൊല നട ത്തിയത്. ഒസോറിയോ അഫോൻസയോ ലിയോ പാപ്പ കഴിഞ്ഞ വർഷമാണ് കെലിമാനെ രൂപതാ ബിഷപ്പായി നിയമിച്ചത്. രൂപതയുടെ അഡ്മിനിട്രേറ്ററുമായിരുന്നു. മൊസാംബിക്കിലെ തീവ്രവാദ സംഘങ്ങളുടെ അക്രമങ്ങൾക്കെതിരെ നിരന്തരം ശബ്ദമുയർത്തിയിരുന്നു. 1972 മേയ് 6ന് മൊസാംബിക്കിലെ നാംപുലയിലുള്ള റിബോവെയിലാണ് ജനനം.

2002ലാണ് പൗരോഹിത്യം സ്വീകരിച്ചത്. 2024 ൽ മപുറ്റോ രൂപതയുടെ സഹായമെത്രാനായി. ബിഷപ് അഫോൻസോയുടെ വിയോഗത്തിൽ ലിയോ പതിനാലാമൻ പാപ്പ അനുശോചിച്ചു.

Comments

leave a reply

Related News