കൊച്ചി: കെസിബിസി ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിധവാ കൂട്ടായ്മയായ യൂദിത്ത് നവോമി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ആഗോള വിധവാ ദിനാചരണവും സംസ്ഥാനതല സെമിനാറും വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ റൈറ്റ് റവ. ഡോ. ആന്റണി വാലുങ്കല്‍ ഉദ്ഘാടനം ചെയ്തു. ആദിമസഭയില്‍ മുതല്‍ എക്കാലവും സഭയില്‍ വലിയ ബഹുമാനവും പരിഗണനയും നല്‍കപ്പെട്ടുപോന്നിട്ടുള്ള വിധവാസമൂഹം വിശ്വാസധീരതയോടെ മുന്നേറി തങ്ങളുടെ ജീവിതാവസ്ഥകളെ അനുഗ്രഹപ്രദമാക്കണമെന്ന് ഉദ്ഘാടന സന്ദേശത്തില്‍ ബിഷപ് ഡോ. ആന്റണി വാലുങ്കല്‍ പറഞ്ഞു.
യൂദിത്ത് നവോമി ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ രൂപതാതലത്തില്‍ കൂടുതല്‍ ഊര്‍ജ്ജിതമായി നടപ്പാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ക്ലീറ്റസ് വര്‍ഗീസ് കതിര്‍പറമ്പില്‍ പറഞ്ഞു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഫാ. തോമസ് തറയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
കോതമംഗലം രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ റവ. ഡോ. ആന്റണി പുത്തന്‍കുളം, വിജയപുരം രൂപതാ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ റവ. ഫാ. മാത്യു ഒഴത്തില്‍, താമരശ്ശേരി രൂപതാ യൂദിത്ത് നവോമി ഫോറം ഡയറക്ടര്‍ റവ. ഫാ. ജോസ് പെണ്ണാപറമ്പില്‍, എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും വരാപ്പുഴ അതിരൂപതാ വിഡോ മിനിസ്ട്രി പ്രസിഡന്റുമായ അഡ്വ. എല്‍സി ജോര്‍ജ്ജ്, യൂദിത്ത് നവോമി ഫോറം പ്രസിഡന്റ് ശ്രീമതി ഫിലോമിനാ തോമസ്, ജനറല്‍ സെക്രട്ടറി ശ്രീമതി മേരി ജോണ്‍, ആനിമേറ്റര്‍ റവ. സി. ലില്ലി ജോസഫ്, വൈസ് പ്രസിഡന്റുമാരായ ശ്രീമതി മോളി ജെയിസ്, ശ്രീമതി ലിസ്സി സെബാസ്റ്റ്യന്‍, സെക്രട്ടറി ശ്രീമതി മഞ്ജു ഡോവിഡ് എന്നിവര്‍ പ്രസംഗിച്ചു.
'ലഹരിയുടെ പ്രത്യാഘാതങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും 'എന്ന വിഷയത്തെക്കുറിച്ച് റവ:ഡോ. ദേവ് കപ്പുച്ചിനും 'പ്രകാശിതവൈധവ്യം' എന്നവിഷയത്തെക്കുറിച്ച് ശ്രീമതി ശാന്തി ബിജുവും ക്ലാസ്സുകള്‍ നയിച്ചു.
ഫോട്ടോ മാറ്റര്‍: കെസിബിസി ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിധവാ കൂട്ടായ്മയായ യൂദിത്ത് നവോമി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ആഗോള വിധവാ ദിനാചരണവും സംസ്ഥാനതല സെമിനാറും വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ റൈറ്റ് റവ. ഡോ. ആന്റണി വാലുങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു. റവ:ഡോ. ദേവ് അഗസ്റ്റിന്‍, ഫാ. ആന്റണി പുത്തന്‍കുളം, ഫാ. ജോസ് പെണ്ണാപറമ്പില്‍, ഫിലോമിനാ തോമസ്, ഫാ. തോമസ് തറയില്‍, ശാന്തി ബിജു, മോളി ജെയിസ്, ഫാ.ക്ലീറ്റസ് വര്‍ഗീസ് കതിര്‍പ്പറമ്പില്‍, അഡ്വ. എല്‍സി ജോര്‍ജ്ജ്, മേരി ജോണ്‍ തുടങ്ങിയവര്‍ സമീപം
ഫാ. ക്ലീറ്റസ് വര്‍ഗീസ് കതിര്‍പറമ്പില്‍
സെക്രട്ടറി, കെസിബിസി ഫാമിലി കമ്മീഷന്‍
Comments