A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

മുനമ്പം വഖഫ് ഭൂമിയല്ല - ഫാ. ജോഷി മയ്യാറ്റിൽ

"ഞാനല്ല, ഹംസ ഇക്കേണ് അതു ചെയ്തത്!" - വഖഫ് ബോർഡിൻ്റെ മുൻ ചെയർമാൻ റഷീദലി തങ്ങൾ തൻ്റെ പിൻഗാമിയെ കുറ്റപ്പെടുത്തിക്കൊണ്ട് ഈയിടെ ദൃശ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു പറഞ്ഞ വാചകമാണിത്. ടി.കെ. ഹംസയാകട്ടെ, റഷീദലിയുടെ 2019-ലെ ഉത്തരവ് ഉയർത്തിക്കാണിച്ചു കൊണ്ട്, തൻ്റെ പേര് വിവാദത്തിലേക്കു വലിച്ചിഴയ്ക്കരുതെന്ന് ദേശാഭിമാനിയിലൂടെ അഭ്യർത്ഥിച്ചു! 2019-ൽ അത് വഖഫ് രജിസ്റ്ററിലേക്കു ചേർത്തത് 2014-2019 കാലത്ത് ചെയർമാനായിരുന്ന സയേദ് റഷീദലി ആണോ 2019-2023 കാലത്ത് ചെയർമാനായിരുന്ന അഡ്വ. ടി കെ ഹംസയാണോ എന്നതിലാണ് തർക്കം! പരസ്പരമുള്ള ഈ പഴിചാരലിൽ നിഴലിക്കുന്നത് വല്ലാത്ത ഒരു കുറ്റബോധമാണെന്ന് പ്രേക്ഷകർക്കും അനുവാചകർക്കും മനസ്സിലാകുന്നുണ്ട്. ആ കുറ്റബോധം നിക്ഷിപ്ത താല്പര്യക്കാരെ പെട്ടെന്നൊന്നും വിട്ടൊഴിഞ്ഞു പോവുകയില്ല; അത്രയ്ക്ക് അമാനവികവും ക്രൂരവും അനീതിപരവും ജനാധിപത്യവിരുദ്ധവും ആയിരുന്നു അത്.

2019-ൽ വഖഫ് രജിസ്റ്ററിൽ മുനമ്പം ഭൂമി എഴുതിച്ചേർത്തവരുടെ കുറ്റബോധം പരസ്യമായെങ്കിലും, 2009-ൽ മുനമ്പം വഖഫ് ഭൂമിയാണെന്ന് ആദ്യമായി ഓർഡർ ഇറക്കിയ, 2001 മുതൽ 2016 വരെ CEO ആയിരുന്ന, ബി. എം. ജമാലിൽ അത്തരം മനസ്സാക്ഷിക്കടിയൊന്നും ഇതുവരെ ദൃശ്യമായിട്ടില്ല. വസ്തുതകൾ പരിശോധിച്ചു ന്യായമായി വഖഫ് നിർണയം നടത്തുന്നതിൽ വലിയ വീഴ്ചയാണ് അദ്ദേഹത്തിനു സംഭവിച്ചിട്ടുള്ളത്. 2018-2022 കാലഘട്ടത്തിലും അദ്ദേഹത്തിന് CEO ആയി ഒരു രണ്ടാമൂഴം ലഭിച്ചു എന്നും ഓർക്കണം. 

ബോർഡിൻ്റെ വഖഫ് ലീലാവിലാസങ്ങൾ!

വഖഫ് നിയമത്തിൻ്റെ നാലാം വകുപ്പു പ്രകാരം ഒരു വസ്തു വഖഫ് ആയി പ്രഖ്യാപിക്കുന്നതിനു മുമ്പ് സർവേ കമ്മീഷണർ സർവേ നടത്തേണ്ടതുണ്ട്. അതു നടത്താതിരുന്നാൽ വഖഫ് പ്രഖ്യാപനം അസാധുവായിരിക്കും. ഇത്തരമൊരു വിധി സുപ്രീം കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട് (cf. 2023 KHC OnLine 6590). 2009-ലെ വഖഫ് പ്രഖ്യാപനത്തിനു മുമ്പോ പിമ്പോ മുനമ്പം ഭൂമി സർവേയ്ക്കു വിധേയമായിട്ടില്ല എന്നതിന് മുനമ്പത്തെ നാട്ടുകാർ തന്നെ സാക്ഷി!
ജസ്റ്റിസ് മുസ്താഖിൻ്റെ വിധിന്യായത്തിൽ ഒരു വഖഫ് ആകാനുള്ള മൂന്നു മാനദണ്ഡങ്ങളെക്കുറിച്ചു പരാമർശമുണ്ട്: ശാശ്വതമായ സമർപ്പണം, സമർപ്പിത വസ്തു, സമർപ്പണ നിയോഗം എന്നിവയാണ് അവ (2017 KHC 31, para 11.1(d); 11.11(b)). മുനമ്പം ഭൂമി വഖഫല്ല എന്നതിൻ്റെ ഒന്നാമത്തെ തെളിവ് ആ ദാനാധാരത്തിൽ തെളിയുന്ന, സിദ്ദിഖ് സേട്ടുവിൻ്റെ സമർപ്പണ നിയോഗം തന്നെയാണ്. എന്നാൽ അതിനും മുന്നേ വഖഫ് ബോർഡു പരിഗണിക്കേണ്ടിയിരുന്ന ഒരു കാര്യമുണ്ട് - വസ്തുവിൻ്റെ വഖഫ് സമർപ്പണ യോഗ്യത.

വഖഫ് ചെയ്യാവുന്നതോ മുനമ്പം ഭൂമി?

മുനമ്പത്തെ ഭൂമിക്ക് പട്ടയം ലഭിച്ചത് എപ്പോഴാണ് എന്നന്വേഷിച്ചാൽ പല കാര്യങ്ങൾക്കും വ്യക്തതയുണ്ടാകും. 28.03.1951-ൽ ഫാറൂഖ് കോളേജാണ് പറവൂർ തഹസിൽദാറിൽ നിന്ന് ആദ്യമായി ഈ ഭൂമിക്ക് പട്ടയം സ്വന്തമാക്കുന്നത് (നമ്പർ 609). അതിൻ്റെയർത്ഥം, സിദ്ദിഖ് സേട്ടുവിന് അതിനു മേൽ ഉടമസ്ഥാവകാശം ഉണ്ടായിരുന്നില്ല എന്നല്ലേ? 1950-ലെ ഡീഡിൽ ക്രയവിക്രയ സർവസ്വാതന്ത്ര്യത്തോടും കൂടിയ തീറാധാരത്തിൻ്റെ പരാമർശമുണ്ടെങ്കിലും അതിന് വ്യക്തത തീരെയില്ല. 1902-ൽ പാട്ടത്തിനു കൊടുത്ത ഭൂമി എങ്ങനെയാണ് സിദ്ദിഖ് സേട്ടുവിൻ്റെ കൈയിൽ വന്നുപെട്ടത്? സത്താർ സേട്ടുവും സിദ്ദിഖ് സേട്ടുവും തമ്മിൽ ഒരു ബന്ധവുമില്ല എന്ന് സത്താർ സേട്ടുവിൻ്റെ ചെറുമകളായ ഷംഷ്ദാ മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞിട്ടുണ്ടല്ലോ. നൂറ്റമ്പതു വർഷങ്ങളായി അവിടെ മത്സ്യബന്ധനം നടത്തി ജീവിക്കുന്ന മനുഷ്യരുള്ള ഭൂമി - അതും പാട്ടഭൂമി - എങ്ങനെയാണ് അവിടെ ഒരിക്കലും താമസിച്ചിട്ടില്ലാത്ത ഒരാൾക്ക് വഖഫു ചെയ്യാനാകുന്നത്?

വഖഫാണെന്ന് നിയമസഭയും ഹൈക്കോടതിയും പറഞ്ഞില്ല

ഫാറൂഖ് കോളേജും നാട്ടുകാരും തമ്മിൽ 1961-ൽ പ്രശ്നമുണ്ടായപ്പോൾ മുനമ്പംകാരെ പോലീസ് അറസ്റ്റു ചെയ്തതു സംബന്ധിച്ച് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിയ സി.ജി. ജനാർദ്ദനൻ MLAയോട് ആഭ്യന്തര മന്ത്രി പി.റ്റി. ചാക്കോ പറഞ്ഞത് ആ ഭൂമി ഫാറൂഖ് കോളേജിൻ്റെ വകയാണ് എന്നാണ്, വഖഫ് ഭൂമിയാണ് എന്നല്ല. ഇരുകൂട്ടരും തമ്മിലുള്ള വിവിധ വ്യവഹാരങ്ങൾക്കൊടുവിൽ 1975-ൽ ഹൈക്കോടതി വിധിയുണ്ടായപ്പോഴും അങ്ങനെ തന്നെയായിരുന്നു പരാമർശം. ഫാറൂഖ് കോളേജിൻ്റെ പക്കൽ രജിസ്റ്റേർഡ് ഗിഫ്റ്റ് ഡീഡ് ഉണ്ട് എന്നാണ്, രജിസ്റ്റേർഡ് വഖഫ് ഡീഡ് ഉണ്ട് എന്നല്ല ഡിവിഷൻ ബഞ്ച് പ്രസ്താവിച്ചത്. (വഖഫും ഗിഫ്റ്റും തമ്മിലുള്ള അന്തരം വ്യക്തമാകാൻ വായിക്കുക: P.S. Munawar Hussain, Muslim Endowments, Waqf Law and Judicial Response in India, Routledge, Taylor & Francis, London & New York, 2021, p. 10.). 

സിദ്ദിഖ് സേട്ടുവിൻ്റേത് വഖഫ് ഡീഡോ?

"സർവ്വശക്തനായ ദൈവത്തിൻ്റെ ഉടമസ്ഥതയിൽ ഒരു വസ്തു ബന്ധിക്കുകയും അതിൻ്റെ വരവുകൾ മനുഷ്യർക്ക് വേണ്ടി സമർപ്പിക്കുകയും ചെയ്യുക എന്നതാണ് വഖഫ് എന്നും വഖഫ് ചെയ്യുന്നതിലൂടെ വാഖിഫിൻ്റെ അവകാശം കെട്ടുപോവുകയും വസ്തുവിൻ്റെ ഉടമസ്ഥാവകാശം സർവ്വശക്തന് കൈമാറുകയും ചെയ്യുന്നു" എന്നും വ്യക്തമാക്കുന്ന Mariyumma Vs Andunhi 1979 KHC 104 കേസിലെ വിധി (para 4) മുനമ്പം ഭൂമിയുടെ കാര്യത്തിൽ പ്രസക്തമാണ്. സിദ്ദിഖ് സേട്ടു സർവശക്തനോട് ആ ഭൂമി ബന്ധിച്ചിരുന്നെങ്കിൽ, അതു ക്രയവിക്രയം ചെയ്യാം എന്നോ ഉദ്ദേശ്യനിർവഹണമില്ലെങ്കിൽ അതു പിൻഗാമികളിലേക്ക് തിരികെയെത്തണം എന്നോ എഴുതുമായിരുന്നില്ല.

'വഖഫ്' എന്ന വാക്കുതന്നെ അർത്ഥമാക്കുന്നത് കൈമാറ്റം പാടില്ലാത്തത് എന്നാണ്. ആ വാക്ക് രണ്ടു പ്രാവശ്യം സിദ്ദിഖ് സേട്ടു ഫാറൂഖ് കോളേജിനു നല്കിയ ഡീഡിൽ കാണുന്നുണ്ട്. ശീർഷകം തന്നെ 'വഖഫാധാരം' എന്നാണ്. എന്നാൽ രേഖയുടെ ഉള്ളടക്കത്തിൽ വഖഫ് എന്ന ആശയത്തിനു ചേരാത്ത രണ്ടു കാര്യങ്ങൾ അദ്ദേഹം ചേർത്തിരിക്കുന്നതു കാണാം. കോളേജിന് ഭൂമിയെ സംബന്ധിച്ച് ക്രയവിക്രയ സർവസ്വാതന്ത്ര്യം ഉണ്ടെന്നതാണ് ആദ്യത്തേത്. മുസ്ലീം സമുദായത്തിൻ്റെ വിദ്യാഭ്യാസോന്നമനത്തിനു വേണ്ടി വിനിയോഗിച്ചില്ലെങ്കിൽ അത് തൻ്റെ പിൻഗാമികളിലേക്ക് തിരികെയെത്തണമെന്ന വ്യവസ്ഥയാണ് രണ്ടാമത്തേത്. വഖഫ് എന്ന ആശയത്തിനു തന്നെ കടകവിരുദ്ധമാണ് ഈ രണ്ടു ക്ലോസുകളും എന്നതിനാൽ ഈ ഡീഡ് വഖഫ് ഡീഡല്ല എന്നു വ്യക്തമാണ്. "വഖഫ് വ്യവസ്ഥകളില്ലാത്തതായിരിക്കണം. എന്തെങ്കിലും വ്യവസ്ഥയ്ക്കോ ആകസ്മികതകൾക്കോ അതിനെ വിഷയീഭവിപ്പിച്ചാൽ വഖഫ് റദ്ദായിപ്പോകും" (cf. B.R. Verma, Islamic Law in India and Pakistan, 6th edn, Alahabad Law Book Co. 1986, pp. 625-626). വഖഫിൽ അനുവദിക്കപ്പെട്ടിട്ടുള്ള ഏക വ്യവസ്ഥ, കടം തീർത്തു മാത്രമേ പ്രോപർട്ടി വഖഫ് ചെയ്യാവൂ എന്നതാണ് (Alahabad High court, Khalil Uddin vs Sir Ram & ots, 6th Oct 1933).

വഖഫ് എന്ന് എഴുതിയതുകൊണ്ടു മാത്രം ഒരു ആധാരം വഖഫാധാരമാകില്ല എന്നു വ്യക്തമാക്കുന്ന ഒരു വിധി കേരള ഹൈക്കോടതിയിൽ ഉണ്ടായിട്ടുണ്ട്. ജസ്റ്റിസ് സുബ്രഹ്മണ്യം പോറ്റിയും പിന്നീട് സുപ്രീം കോടതി ജഡ്ജിയായിത്തീർന്ന ജസ്റ്റിസ് ഖാലിദും 1980ൽ ഹൈദ്രോസ് vs ആയിഷുമ്മ കേസിൽ നടത്തിയ വിധിന്യായത്തിലെ ഏഴു മുതൽ പത്തു വരെയുള്ള ഖണ്ഡികകൾ ശ്രദ്ധിച്ചു വായിച്ചാൽ, ആധാരത്തിൽ വഖഫെന്നെഴുതിയാൽ വസ്തു എന്നേക്കും വഖഫു തന്നെ എന്ന സമസ്തയുടെയും INLൻ്റെയും AP വിഭാഗത്തിൻ്റെയും വാദഗതികൾ വെറും പൊള്ളയാണെന്നു മനസ്സിലാകും. 2017ൽ ഈ വിധിന്യായത്തെ ജസ്റ്റിസ് മുസ്താഖ് പരാമർശിച്ചിട്ടുമുണ്ട് (2017 KHC 31, para 12). 2005 KHC 1228, 2018 (5) KHC 548 എന്നീ വിധികളിലും വഖഫ് ബോർഡിൻ്റെ അവകാശവാദങ്ങളെ ഹൈക്കോടതി തള്ളിയത് ഡീഡിൽ ശാശ്വതമായ സമർപ്പണം കാണുന്നില്ല എന്നു വ്യക്തമാക്കിക്കൊണ്ടാണ്. 

 ശാശ്വതസമർപ്പണത്തിൻ്റെ  ഇതെല്ലാം സൂക്ഷ്മമായി പരിശോധിച്ചു തീരുമാനമെടുക്കുന്നതിൽ വഖഫ് ബോർഡ് പരാജയപ്പെട്ടിരിക്കുന്നു.

സിദ്ദിഖ് സേട്ടുവിൻ്റേത് ഒരു ട്രസ്റ്റ് ഡീഡ് ആകാം

സത്യത്തിൽ, സിദ്ദിഖ് സേട്ടുവിൻ്റേത് ഒരു കാരണവശാലും ഒരു വഖഫ് ആധാരമായി കണക്കാക്കാനാവില്ല. വേണമെങ്കിൽ, അതൊരു ട്രസ്റ്റ് ആധാരമായി പരിഗണിക്കപ്പെടാം. മുസ്ലീം മതമണ്ഡലത്തിലെ വഖഫ് മതേതര സമൂഹത്തിലെ ട്രസ്റ്റിനു സമാന്തരമാണെന്ന ജസ്റ്റിസ് മുസ്താഖിൻ്റെ പരാമർശം ഇവിടെ സ്മരണീയമാണ് (2017 KHC 31, para 11.i(d)). മുനമ്പം ഭൂമിയുടെ കാര്യത്തിൽ അതു, പക്ഷേ, ജസ്റ്റിസ് കെമൽ പാഷ ഏതാനും ദിവസങ്ങൾക്കു മുമ്പ് അവ്യക്തമായി പറയാൻ ശ്രമിച്ച തരം പ്രൈവറ്റ് ട്രസ്റ്റ് ആകില്ല; മറിച്ച്, പബ്ലിക് ട്രസ്റ്റ് തന്നെയാണ്. കാരണം, ട്രസ്റ്റ് പ്രവർത്തനരഹിതമാവുകയോ പോപർട്ടി ട്രസ്റ്റിനു കീഴിലാക്കിയ ആളുടെ നിയോഗം പൂർത്തിയാക്കാതിരിക്കുകയോ ചെയ്താലല്ലേ, 1950 രേഖപ്രകാരം, വസ്തു ട്രസ്റ്റ് സ്ഥാപിച്ചയാളിലേക്കോ അയാളുടെ കുടുംബാംഗങ്ങളിലേക്കോ തിരികെയെത്തുകയുള്ളൂ! ഡീഡിലൂടെ വ്യക്തമാകുന്ന,
സ്ഥാപകൻ്റെ നിയോഗം ട്രസ്റ്റിയുടെ സ്ഥാനത്തുള്ള ഫാറൂഖ് കോളേജ് പൂർത്തിയാക്കിയിട്ടുള്ളതിനാൽ വസ്തു സേട്ടുവിൻ്റെ പിൻഗാമികളിലേക്ക് തിരികെയെത്തില്ല.

ഫാറൂഖ് കോളേജ് ചെയ്തതു ശരിയോ? 

ഫാറൂഖ് കോളേജിൻ്റെ നിലപാട് 1950-ലെ രേഖ വിശ്വസ്തതാപൂർവം പിന്തുടർന്നുള്ളതായിരുന്നെന്ന് ആ രേഖ വായിക്കുന്ന ആർക്കും ബോധ്യമാകും.
സിദ്ദിഖ് സേട്ടു എന്തുദ്ദേശ്യത്തോടെ ഭൂമി 1950-ൽ ഫാറൂഖ് കോളേജിനു നല്കിയോ ആ ഉദ്ദേശ്യം ഫാറൂഖ് കോളേജ് ഭംഗിയായി പൂർത്തിയാക്കി. ക്രയവിക്രയം ചെയ്യാൻ തങ്ങൾക്കുണ്ടായിരുന്ന രേഖാമൂലമായ അനുവാദം ഉപയോഗിച്ച് ഭൂമി വിറ്റ്, ആ പണം കൊണ്ട് (ഏതാണ്ട് 33 ലക്ഷം രൂപ) മുസ്ലീം സമുദായത്തിൻ്റെ വിദ്യാഭ്യാസോന്നമനത്തിനായി അവർ 'മുനമ്പം എസ്റ്റേറ്റ്' സൃഷ്ടിച്ചു; TTC കോളേജ് പണിയുകയും ചെയ്തു. 

തങ്ങൾക്കു കിട്ടിയ ഡീഡ് ഒരു പെർമനൻ്റ് വഖഫ് ഡീഡല്ല എന്ന ഉത്തമബോധ്യം അവർക്ക് ഉണ്ടായിരുന്നു. ഡീഡിൽ ക്രയവിക്രയത്തിനുള്ള സർവസ്വാതന്ത്ര്യം സിദ്ദീഖ് സേട്ടു അവർക്കു നല്കിയിരുന്നല്ലോ. അതുകൊണ്ടല്ലേ, ഭൂമി മുനമ്പത്തെ നിവാസികൾക്കു വില്ക്കാൻ 1988ൽ കോളേജിൻ്റെ മാനേജിങ് കമ്മിറ്റി ഔദ്യോഗികമായി തീരുമാനമെടുത്തത്? 1986-ലെ CRZ നിയമത്തിൻ്റെ ഫലമായി നിയന്ത്രണങ്ങൾ നിലവിൽ വന്നതും തീരദേശഭൂമിയുടെ വില കുത്തനെ ഇടിഞ്ഞതും ഒരു TTC കോളേജ് സ്ഥാപിക്കാൻ പണം ആവശ്യമായിരുന്നതും അവരെ ആ തീരുമാനത്തിലേക്ക് എത്തിക്കുകയായിരുന്നു എന്നതാണ് യാഥാർത്ഥ്യം. തങ്ങളുടെ പക്കലുള്ളത് വഖഫ് ഭൂമിയല്ല എന്നും തങ്ങൾക്കു ലഭിച്ച ആധാരം വഖഫാധാരമല്ല, ദാനാധാരമാണെന്നും നിസാർ കമ്മീഷനു മുന്നിലും വഖഫ് ട്രൈബ്യൂണലിനു മുന്നിലും ഫാറൂഖ് കോളേജ് വ്യക്തമാക്കിയതും മേൽപറഞ്ഞ വസ്തുതകളുമായി ചേർന്നുപോകുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് അവർ ആ ഭൂമി വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്യാതിരുന്നതും.

മുനമ്പം ഭൂമി പെർമനൻ്റ് വഖഫാണെന്ന് ആദ്യം പറഞ്ഞതാര്? എപ്പോൾ?

മുനമ്പം വഖഫ് ഭൂമിയാണ് എന്ന ചിന്ത പോലും വഖഫ് ബോർഡിനുണ്ടായത് 2008-ൽ മാത്രമാണ്, അതും പോപ്പുലർ ഫ്രണ്ടുകാരുടെ മുഖപത്രമായ തേജസ്സിലൂടെ! 2009-ൽ മാത്രമാണ് വഖഫ് ബോർഡ് അതു പ്രഖ്യാപിച്ചതും (24.06.2009) നിസാർ കമ്മീഷൻ അതു സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ ചേർത്തതും (26.06.2009). തികച്ചും ഏകപക്ഷീയമായ ഒരു തീരുമാനമായിരുന്നു അത്. 1954-ലെ വഖഫ് നിയമം പോലും നിലവിലില്ലാത്ത കാലത്താണ്, 1950-ൽ സിദ്ദിഖ് സേട്ടു ഫാറൂഖ് കോളേജിന് ആ ഭൂമി നല്കിയത് എന്നു മറക്കരുത്. അത്തരമൊരു ഡീഡിനെ 1995ലെ വഖഫ് നിയമത്തിൻ്റെ വെളിച്ചത്തിൽ പെർമനൻ്റ് വഖഫായി വ്യാഖ്യാനിക്കുന്നതിലെ അയുക്തി എത്ര ഭീകരമാണ്!

മുനമ്പത്തുകാർ എന്തു പിഴച്ചു?

വാസ്തവത്തിൽ, 2009-ൽ മുനമ്പം വഖഫ് ഭൂമിയായി പ്രഖ്യാപിക്കപ്പെട്ടതും 2019-ൽ വഖഫ് രജിസ്റ്ററിൽ എഴുതിച്ചേർക്കപ്പെട്ടതും 2022-ൽ താലൂക്ക് - വില്ലേജ് ഓഫീസുകളിൽ ഉടമസ്ഥരുടെ റവന്യൂ അവകാശങ്ങൾ തടഞ്ഞുവയ്ക്കപ്പെട്ടതും തികച്ചും അന്യായപരമായാണ്. സിദ്ദിഖ് സേട്ടുവിൻ്റെ ദാനാധാര പ്രകാരം മുസ്ലീം സമുദായത്തിൻ്റെ വിദ്യാഭ്യാസോന്നതിക്കു വേണ്ടി ഫാറൂഖ് കോളേജ് വിറ്റ ഭൂമി പണം കൊടുത്തു വാങ്ങുകയും ആവശ്യകമായ നികുതിപ്പണം സർക്കാരിനു നല്കി കൃത്യമായ ആധാരം കരസ്ഥമാക്കുകയും വർഷാവർഷം കരമടക്കുകയും ചെയ്ത് ജീവിച്ചു വന്നിരുന്ന ഒരു ജനതതി കഴിഞ്ഞ രണ്ടര വർഷത്തിലേറെയായി റവന്യൂ അവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ട് ശരിയത്തു നിയമത്തിൻ്റെ ഇരകളായി മതേതര ഇന്ത്യയിൽ കഴിയേണ്ടി വന്നിരിക്കുന്നത് ജനാധിപത്യ ഭാരതത്തിനു തന്നെ ലജ്ജാകരമായ ഒരു സംഭവമല്ലേ? 

സാമാന്യയുക്തി കൊണ്ടു മാത്രം തിരിച്ചറിയാവുന്ന കാര്യങ്ങൾ നിക്ഷിപ്ത താല്പര്യങ്ങൾക്കു കീഴിൽ മറച്ചുവച്ച്, വലിയൊരു ജനതതിയെ ദുരിതത്തിലും ഭീതിയിലും ആഴ്ത്തി വിലസാൻ കഴിയുന്ന ഒരു ഭീകര പ്രസ്ഥാനമായി വഖഫ് ബോർഡു മാറിയത് നിലവിലുള്ള നിയമങ്ങളുടെ പിൻബലത്തിലാണ്. ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ള ഒരു നിയമവും നിയമമാവില്ല (Lex mala lex nulla = മോശം നിയമം ഇല്ലാ നിയമം) എന്ന സാമാന്യ നിയമത്തിൻ്റെ വെളിച്ചത്തിൽ, സത്വരവും സമഗ്രവുമായ നിയമഭേദഗതി പൗരസമൂഹം ആവശ്യപ്പെടുന്നു.

ശരിയത്തു നിയമത്തെ സംരക്ഷിക്കാനെന്ന പേരിൽ പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ ചവിട്ടിമെതിക്കാൻ അവസരമൊരുക്കിയത് ഇന്ത്യൻ പാർലിമെൻ്റേറിയൻസ് ഒറ്റക്കെട്ടായി പാസാക്കിയ വഖഫ് നിയമമാണ്. അനേകം മുനമ്പങ്ങളെ സൃഷ്ടിക്കാൻ പര്യാപ്തമാണ് ആ കാടൻ നിയമസംഹിത. അത് ഭേദഗതി ചെയ്യാതെ മുനമ്പമോ ഭാവി മുനമ്പങ്ങളോ രക്ഷപ്പെടില്ല.

Comments

leave a reply

Related News