കൊച്ചി : കേരളത്തിലെ വഖഫ് ബോര്‍ഡ് മുന്നോട്ടുവെച്ചിട്ടുള്ള അന്യായമായ അവകാശവാദം ഉപേക്ഷിക്കണമെന്ന് കെസിബിസി വിമണ്‍ കമ്മീഷന്‍ സംസ്ഥാനസമിതി ആവശ്യപ്പെട്ടു. മുനമ്പത്തെ ജനങ്ങളെ വഴിയാധാരമാക്കുന്ന പൊള്ളയായ അവകാശവാദമാണ് ഇവര്‍ ഉന്നയിക്കുന്നത്.
വഖഫ് എന്ന പദത്തിന്റെ അര്‍ത്ഥം ഒരു ഇസ്ലാം മതവിശ്വാസി പൂര്‍ണ്ണമായി ദൈവപ്രീതിക്കായി തന്റെ സ്വത്തുവകകള്‍ സമര്‍പ്പിക്കുന്നതിനെയാണ്. എന്നാല്‍ തങ്ങളുടെ സമ്പാദ്യം കൊടുത്ത് കാലങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കള്‍, വഖഫിന്റെതാണെന്ന കള്ളപ്രചരണത്തിലൂടെ തട്ടിയെടുക്കാന്‍ കിണഞ്ഞു ശ്രമിക്കുകയാണ് ഒരുകൂട്ടം സാമൂഹ്യവിരുദ്ധര്‍.
മുനമ്പം പ്രദേശത്തെ തീരദേശവാസികളായ 610 കുടുംബങ്ങളുടെ വസ്തുക്കള്‍ വഖഫിന്റെതാണെന്ന അന്യായമായ അവകാശവാദങ്ങള്‍ പൊള്ളയാണെന്നും ഫാറൂഖ് കോളേജ് ഈ ഭൂമി വിറ്റവകയില്‍ 33 ലക്ഷം രൂപ കൈപ്പറ്റുകയും ഈ തുക കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയും ചെയ്തു എന്നത് തെളിവുണ്ടായിരിക്കെ വീണ്ടും ഈ ഭൂമിയില്‍ അവകാശമുന്നയിക്കുന്നത് തികച്ചും അപലപനീയമാണെന്ന വിമണ്‍ കമ്മീഷന്‍ പ്രസ്താവിച്ചു. അതിനാല്‍ എത്രയും പെട്ടെന്ന് സര്‍ക്കാര്‍ ഈ പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹാരം കണ്ടെത്തണമെന്ന് കെസിബിസി വിമണ്‍ കമ്മീഷന്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി ജയിന്‍ ആന്‍സില്‍ ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ കൂടിയ സംസ്ഥാനസമിതി ആവശ്യപ്പെടുന്നു.
ജയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്
എക്സിക്യൂട്ടീവ് സെക്രട്ടറി, കെസിബിസി വിമന്‍സ് കമ്മീഷന്‍
Comments