Foto

സൈനിക് സ്കൂളില്‍ അധ്യാപികയായിരുന്ന രത്ന നായരെ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കർ സന്ദർശിച്ചു

കണ്ണൂർ: സൈനിക് സ്കൂളില്‍ അധ്യാപികയായിരുന്ന രത്ന നായരെ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കർ സന്ദർശിച്ചു. ടീച്ചറുടെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു അദ്ദേഹം.അധ്യാപനവൃത്തിക്ക് ശേഷം പാനൂരിലെ തൻ്റെ സഹോദരന്‍റെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുകയാണ് രത്ന നായർ.രാജസ്ഥാനിലെ ചിറ്റോര്‍ഗ്ര സൈനിക് സ്കൂളില്‍ അധ്യാപികയായിരിക്കുമ്പോഴാണ് ജഗദീപ് ധന്‍കറെ രത്ന നായര്‍ പഠിപ്പിച്ചത്. പശ്ചിമ ബംഗാളിൽ ഗവർണറായപ്പോൾ ജഗ്‌ദീപ് ധൻകർ രത്ന ടീച്ചറെ വിളിച്ച് അനുഗ്രഹം തേടിയിരുന്നു. ഉപരാഷ്ട്രപതിയായി ചുമതലയേറ്റെടുക്കുന്ന ചടങ്ങിലേക്കും ടീച്ചർക്ക് ക്ഷണമുണ്ടായിരുന്നു, പക്ഷെ അനാരോ​ഗ്യം കാരണം അന്ന് പോകാൻ കഴിഞ്ഞിരുന്നില്ല.അതിനിടയിലാണ് ടീച്ചറെ കാണാൻ കണ്ണൂരിലെത്തുമെന്ന കാര്യം ഉപരാഷ്ട്രപതി അറിയിച്ചത്.ഇന്ന് വൈകിട്ട് കണ്ണൂർ പന്ന്യന്നൂരിലെ വീട് ധന്ഖര്‍ സന്ദര്‍ശിച്ചത് ഭാര്യ ഡോ.സുധേഷ് ധന്‍ഖറിനൊപ്പമാണ് 
വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ നിങ്ങളുടെ വിരൽതുമ്പിൽ

Comments

leave a reply

Related News