ഹങ്കറി, സ്ലോവാക്യ സന്ദർശനങ്ങൾ 'ആത്മീയ തീർത്ഥാടനം' : വത്തിക്കാൻ
വത്തിക്കാൻ സിറ്റി: ഞായറാഴ്ച ആരംഭിക്കുന്ന ഫ്രാൻസിസ് പാപ്പയുടെ ദ്വിരാഷ്ട്ര സന്ദർശനം ഒരു ആത്മീയ തീർത്ഥാടനമായി വത്തിക്കാൻ വിശേഷിപ്പിച്ചു. പാപ്പയുടെ 34 മത്തെ വിദേശ സന്ദർശനമാണിത്. ഈ സന്ദർശന വേളകളിൽ ഇതിനകം പാപ്പ 54 രാജ്യങ്ങൾ സന്ദർശിച്ചതായി പരിശുദ്ധ പിതാവിന്റെ പ്രസ് ഓഫീസിലെ വക്താവ് മത്തിയോ ബ്രൂണി അറിയിച്ചു. 12 മുതൽ 15 വരെയുള്ള പാപ്പയുടെ സന്ദർശനം ദിവ്യകാരുണ്യത്തിന് ആദരമർപ്പിക്കാനുള്ള ആത്മീയ തീർത്ഥാടനമാണ്. പാപ്പയുടെ സ്ലോവാക്യൻ സന്ദർശനമാകട്ടെ സ്വേച്ഛാധിപത്യം മുറിവേൽപ്പിച്ച ഒരു ജനതയെ ഭാവിയിലേക്ക് പ്രതീക്ഷയർപ്പിച്ചു കൊണ്ട് ആശ്ലേഷിക്കാനാണ്.
ഹങ്കറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ ദിവ്യകാരുണ്യ കോൺഗ്രസിന്റെ സമാപനത്തോടനുബന്ധിച്ചുള്ള ദിവ്യബലിയർപ്പണമാണ് പാപ്പയുടെ മുഖ്യ പ്രോഗ്രാം. സ്ലോവാക്യൻ തലസ്ഥാനമായ ബ്രാത്‌ലാവയിൽ താമസിച്ചു കൊണ്ട്, ആ രാജ്യത്തെ മൂന്ന് പ്രധാന നഗരങ്ങൾ പാപ്പ സന്ദർശിക്കും. ബുഡാപെസ്റ്റിൽ ദിവ്യബലിയർപ്പിക്കുന്നതിനു മുമ്പ് ഹങ്കറിയുടെ പ്രധാന മന്ത്രി വിക്തോർ ഊർബൻ പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Comments