കുവൈറ്റിലെ അബ്ബാസിയയിൽ നിന്ന് 35 കിലോമീറ്ററിൽ അധികം ദൂരമുള്ള ചരിത്രപ്രസിദ്ധമായ വജ്ര ജൂബിലി ആഘോഷിച്ച അഹമ്മദി ഔർ ലേഡി ഓഫ് അറേബ്യ ദേവാലയത്തിലേക്ക് സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് വിശ്വാസികളെ ഉൾപ്പെടുത്തി കുവൈറ്റിലെ വിവിധ രൂപതാ പ്രവാസി അപ്പസ്തോലറ്റ്കളുടെ ആദ്യത്തെ സംയുക്ത കൂട്ടായ്മ ആയ കുവൈറ്റ് കത്തോലിക്കാ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ തീർത്ഥാടനം നടത്തി.
അബ്ബാസിയ ഇടവക ദേവാലയത്തിന്റെ മുന്നിൽ നിന്നും ആരംഭിച്ച തീർത്ഥാടനം
അഹമ്മദി ദേവാലയത്തിൽ പ്രാർത്ഥനയോടെ എത്തിച്ചേർന്ന പ്പോൾ തീർത്ഥാടക സംഘത്തിനെ
അഹമ്മദി ദേവാലയ വികാരി ഫാദർ റോസ്‌വിൻ പൈറസ്, അസിസ്റ്റൻറ് വികാരിയും സീറോ മലബാർ ഇൻ ചാർജുമായ ഫാദർ ജിജോ തോമസും ചേർന്ന് ദേവാലയത്തിൽ സ്വീകരണം നൽകി , പ്രാർത്ഥനാ സുശ്രൂഷകൾ നടത്തി, അനുഗ്രഹിച്ച്, ആശീർവദിച്ചു. തുടർന്ന് വിശ്വാസികൾക്ക് വെഞ്ചരിച്ച ജപമാലകൾ പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ വൈദികൻ നൽകി.
തീർത്ഥാടനം വളരെ അനുഗ്രഹപ്രദവും സന്തോഷകരവും ആയിരുന്നു എന്ന് വിശ്വാസി സമൂഹം പ്രതികരിച്ചു.തീർത്ഥാടനത്തിന് കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ് പ്രസിഡൻറ് മരീന ജോസഫ് ചിറയിൽ തെങ്ങുംപള്ളി , ജനറൽ സെക്രട്ടറി റോയ് ചെറിയാൻ കണിചേരി , ട്രഷറർ അനൂപ് ജോസ് ചേന്നാട്ട് , മറ്റ് കമ്മിറ്റി അംഗങ്ങളായ പോൾ ചാക്കോ പൈക്കാട്ട്, മാത്യു ജോസ് ചെമ്പേത്തിൽ വാട്ടപ്പിള്ളി, സുനിൽ പവ്വം ചിറ, റോയ് പൂവത്തിങ്കൽ, ജോസഫ് മൈലാടും പാറ, ബെന്നി പുത്തൻ, സജി മൂലൻ കറുകുറ്റിക്കാരൻ, ബിനോയി മുട്ടുങ്കൽ, ആൻറണി തറയിൽ, ജോസഫ് പൗവം ചിറ, വിനോയ് കൂറക്കൽ , ജിൻസി ബിനോയ്, മാത്യു കൊങ്ങമലയിൽ , ബിനോജ് ജോസഫ്, ബിനോയ് കുറ്റിപ്പുറത്ത് എന്നിവർ നേതൃത്വം നൽകി.
Comments