കേരള കത്തോലിക്കാ സഭയുടെ ഔദ്യോഗിക യുവജനപ്രസ്ഥാനമായ കെ.സി.വൈ.എം ന്റെ 2021 പ്രവർത്തന വർഷ ഉദ്ഘാടനവും കർമ്മപദ്ധതിയുടെ പ്രകാശനവും കൊല്ലം രൂപതയുടെ ആതിഥേയത്വത്തിൽ ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് ശ്രീ.എഡ്വേഡ് രാജു അധ്യക്ഷനായിരുന്ന സമ്മേളനം റൈറ്റ്.റവ. ഡോക്ടർ പോൾ ആന്റണി മുല്ലശ്ശേരി പിതാവ് ഉദ്ഘാടനം ചെയ്തു. ആചാരാനുഷ്ഠാനങ്ങൾക്കപ്പുറം കേരളത്തിലെ കത്തോലിക്കാ സഭകളെ ചേർത്തു നിർത്താൻ കെ.സി.വൈ.എം യുവജന പ്രസ്ഥാനത്തിന് സാധിക്കുന്നുവെന്ന് അഭിവന്ദ്യ പിതാവ് പറഞ്ഞു. ക്രൈസ്തവ യുവത്വം: കരുതലായി, കുടുംബത്തിലും സമൂഹത്തിലും എന്ന വിഷയത്തിലൂന്നിയ കർമ്മപദ്ധതിയുടെ പ്രകാശനവും നടത്തി. കെ.സി.വൈ.എം സംസ്ഥാന ഡയറക്ടർ ഫാദർ സ്റ്റീഫൻ തോമസ് ചാലക്കര, ജനറൽ സെക്രട്ടറി ഷിജോ മാത്യു ഇടയാടിൽ, കൊല്ലം രൂപതാ ഡയറക്ടർ ഫാദർ ബിന്നി മാനുവൽ SDB, രൂപത അനിമേറ്റർ സിസ്റ്റർ മേരി രജനി, MIJARC ഏഷ്യാ വിമൻസ് കമ്മീഷൻ ചെയർപേഴ്‌സൺ ഡെലിൻ ഡേവിഡ്, സംസ്ഥാന വൈസ് പ്രസിഡന്റ് റോഷ്ന മറിയം, അഗസ്റ്റിൻ ജോൺ, സംസ്ഥാന സെക്രട്ടറിമാരായ ഡെനിയ സിസി ജയൻ, അജോയി പി തോമസ് എന്നിവർ സംസാരിച്ചു.
Comments