വിഴിഞ്ഞം : മലങ്കര കത്തോലിക്കാസഭയുടെ 94-ാമത് പുനരൈക്യവാര്‍ഷികത്തിനും സഭാസംഗമത്തിനും പാറശാല രൂപത അതിഥേയത്വം വഹിക്കും. വെളളി ശനി ദിവസങ്ങളില്‍ സംഘിടിപിക്കുന്ന പരിപാടികള്‍ വെങ്ങാനൂര്‍ വിപിഎസ് മലങ്കര എച്ച്എസിലെ മാര്‍ ഈവാനിയോസ് നഗറില്‍ നടക്കും. മലങ്കര കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലിമിസ് കാതോലക്കാ ബാവക്കൊപ്പം മലങ്കര സഭയിലെ എല്ലാ രൂപതാധ്യക്ഷന്‍മാരും മറ്റ് പിതാക്കന്‍മാരും പങ്കെടുക്കും. വെളളിയാഴ്ച നടക്കുന്ന സുവിശേഷ സന്ധ്യക്ക് സഭാതല സുവിശേഷ സംഘം നേതൃത്വം നല്‍കും. ശനിയാഴ്ച രാവിലെ പേപ്പല്‍ പതാകയും കാതോലിക്കാ പാതാകയും ഉയര്‍ത്തും. തുടര്‍ന്ന് എംസിസിഎല്‍ സഭാതല സംഘമവും എംസിവൈഎം അന്തര്‍ദേശീയ യുവജന കണ്‍വെന്‍ഷനും നടക്കും. മാര്‍ ബസേലിയോസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടയില്‍ നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ .വിന്‍സെന്‍റ് സാമുവല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. 10.30 ന് കര്‍ദ്ദിനാള്‍ ക്ലിമിസ് കാതോലിക്കാ ബാവയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ സമൂഹവിശുദ്ധ കുര്‍ബാന . വചന സന്ദേശം ചങ്ങനാശ്ശേരി അതിരൂപതയുടെ നിയുക്ത ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് നടക്കുന്ന വചന വര്‍ഷത്തിന്‍റെ ഉദ്ഘാടനവും കര്‍ദിനാള്‍ മാര്‍ ക്ലിമിസ് കാതോലിക്കാ ബാവ നിര്‍വ്വഹിക്കും. പരിപാടികള്‍ക്ക് പാറശാല രൂപതാധ്യക്ഷന്‍ തോമസ് മാര്‍ യൗസേബിയോസ് നേതൃത്വം നല്‍കും.
Comments